ഇന്ത്യൻ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയ്ക്ക് അംഗീകാരം

ഇന്ത്യൻ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ കൊൽക്കത്തയിൽ നടക്കുകയാണ്. ഫെസ്റ്റിവലിൽ മലയാള സിനിമ ‘സോറി’ അവാർഡ് നേടി. മികച്ച പരീക്ഷണ ചിത്രത്തിനുള്ള അവാർഡാണ് ലഭിച്ചത്. 60 ഓളം നവാഗതർ ചേർന്ന് തയ്യാറാക്കിയ ചിത്രമാണ് സോറി. രണ്ടായിരത്തിൽ കൂടുതലുള്ള ഒഫീഷ്യൽ തിരഞ്ഞെടുപ്പുകളിൽ നിന്നാണ് സോറി തെരഞ്ഞെടുക്കപ്പെട്ടത്.

ALSO READ: സുന്ദരികൾക്ക് നടുവിൽ വിനീത് ശ്രീനിവാസൻ; ‘ഒരു ജാതി ജാതകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അക്ഷയ് ചന്ദ്രശോഭ അശോക് ആണ് സംവിധാനം ചെയ്തത്. സിനിമ നിർമിച്ചിരിക്കുന്നത് സീമ ദേവരാജും അബ്സൊല്യൂട് റയട്ടും ചേർന്നാണ്. ആരോമൽ ദേവരാജ്, അഷ്‌കർ അലി, അശ്വിൻ മോഹൻ, അമൽ കെ ഉദയ്, ഫിജോ ഫിലിപ്പ്, അമൽ ജോൺ എന്നിവരാണ് ‘സോറി’യിലെ പ്രധാന കഥാപത്രങ്ങൾ.

അരുൺ രാംദാസ് ഛായഗ്രഹണം നിർവഹിച്ച ‘സോറി’യുടെ ചിത്ര സംയോജകൻ ആഷിക് പുഷ്പരാജും, സംഗീത സംവിധാകൻ കമൽ അനിലും ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News