കാത്തിരിപ്പിന് വിരാമം; ഇതാ ആ ക്ലാസ്സിക് ചിത്രം വീണ്ടും തീയേറ്ററിലേക്ക്…

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ ഫാസിൽ ചിത്രത്തിൽ മോഹൻലാലും സുരേഷ് ഗോപിയും ശോഭനയും തുടങ്ങി നിരവധി താരങ്ങളാണ് മത്സരിച്ച് അഭിനയിച്ചത്. ഓരോ കഥാപാത്രങ്ങളും മലയാളികൾ ഉള്ള കാലത്തോളം ഓർമ്മിക്കപ്പെടും. മണിച്ചിത്രത്താഴിലെ പല ഡയലോഗുകളും നിത്യജീവിതത്തിൽ പലരും അറിഞ്ഞോ അറിയാതെയോ പറഞ്ഞ് പോവാറുണ്ട്. പാട്ടുകളും അനശ്വരമാണ്. എം ജി രാധാകൃഷ്ണന്റെ സംഗീത സംവിധാനവും ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതവും മണിച്ചിത്രത്താഴിന്റെ ഗ്രാഫ് കൂട്ടിയിട്ടേ ഉള്ളു.

ALSO READ:  25 വര്‍ഷം വേണ്ടിവന്നു, ഈ പാട്ടിന്റെ സൗന്ദര്യം മനസിലാക്കാന്‍: ശോഭന

മണിച്ചിത്രത്താഴ് റീ റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ സിനിമാ പ്രേമികളെ ഏറെ സന്തോഷിപ്പിക്കുന്നത്. 4k ദൃശ്യമികവിൽ ആഗസ്റ്റ് 17നാണ് ചിത്രമെത്തുന്നത്. മണിച്ചിത്രത്താഴ് വീണ്ടും പ്രദർശനത്തിനെത്തിക്കുന്നത് മാറ്റിനി നൗവും E4 എന്റർടൈൻമെന്റ്സും ചേർന്നാണ്. മോളിവുഡിലെ ഏറ്റവും വലിയ റീ റിലിസായാണ് ചിത്രം എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.
മുൻപ് തന്നെ സിനിമയുടെ റീ റിലീസിനെക്കുറിച്ചുള്ള വിവരങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ റീ റിലീസ് തീയതി പുറത്തുവന്നിരുന്നില്ല. വൻ പ്രതീക്ഷയോടെയാണ് നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത മണിച്ചിത്രത്താഴിനെ സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.

1993 ൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവരെ കൂടാതെ ഇന്നസെന്‍റ്, തിലകന്‍, കെപിഎസി ലളിത, സുധീഷ്, ഗണേഷ്, വിനയപ്രസാദ്, കുതിരവട്ടം പപ്പു തുടങ്ങിയ വൻ താരനിരയാണ് ഉള്ളത്. മധു മുട്ടത്തിന്റെ മനശാസ്ത്ര-പ്രേതകഥ മികച്ച സിനിമ അനുഭവമായി മാറിയതോടൊപ്പം ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള 1993-ലെ ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. കൂടാതെ ശോഭനക്ക് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

ALSO READ:  ‘എന്നെ കാണാൻ വരുന്നവർ ആധാർ കാർഡും കൂടെ കൊണ്ടുവരണം’, വിവാദ പരാമർശവുമായി കങ്കണ രംഗത്ത്

മണിച്ചിത്രത്താഴ് മറ്റ്ഭാഷകളിലും എത്തിയിരുന്നു. അന്യഭാഷ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട കഥയാണ് ഇത്. ചിത്രം അന്യഭാഷകളിലും പ്രദർശനത്തിനെത്തിയിരുന്നു. രജനികാന്ത് നായകനായി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി എന്ന പേരിലും കന്നടയിൽ ആപ്തമിത്ര, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലും സിനിമാ പ്രേക്ഷകരെ ഹരം കൊള്ളിച്ചിരുന്നു. മാത്രമല്ല എല്ലാ ഭാഷകളിലും വൻ വിജയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News