200 കോടി ക്ലബ്ബില്‍ ഇടം നേടി ‘2018’

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം നേടി. ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രം എന്നാണ് വേണു കുന്നപ്പിള്ളി പങ്കുവെച്ചിരിക്കുന്ന പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്.

ബോക്‌സോഫിസില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ഒ ടി ടിയില്‍ എത്തിയിരുന്നു.2018 ല്‍ കേരളം നേരിട്ട പ്രളയമാണ് ചിത്രത്തിന്റെ പ്രമേയം.റിലീസയായി പത്ത് ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

ടൊവിനോ തോമസ് ,കുഞ്ചാക്കോ ബോബന്‍,ആസിഫ് അലി ,ലാല്‍,ഇന്ദ്രന്‍സ്,അപര്‍ണ ബാലമുരളി,നരേന്‍,അജു വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News