ഫിലിം എഡിറ്റർ നിഷാദ് യൂസഫിന് വിട നൽകി മലയാള സിനിമ

Nishad Yusuf

ഫിലിം എഡിറ്റർ നിഷാദ് യൂസഫിന് വിട നൽകി മലയാള സിനിമ. ഇന്ന് പുലർച്ചെയാണ് കൊച്ചിയിലെ ഫ്ലാറ്റിൽ ആണ് നിഷാദിനെ ‘മരിച്ച നിലയിൽ കണ്ടെത്തിയത്. 2022 ൽ മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ച തല്ലുമാല ഉൾപ്പെടെ നിരവധി മലയാള സിനിമകളുടെ എഡിറ്ററാണ് നിഷാദ്.

മലയാള ചലച്ചിത്ര രംഗത്ത് തിളങ്ങി നിൽക്കുന്നതിനിടെയാണ് നിഷാദിന്റെ മരണം. ആത്മഹത്യ എന്നാണ് വിവരം.ഹരിപ്പാട് സ്വദേശിയായ നിഷാദ് ഭാര്യയും രണ്ടു മക്കളുമായി പനമ്പള്ളിയിലെ ഫ്ലാറ്റിലാണ് ഏറെ കാലമായി താമസം. നിഷാദിന്റെ മരണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയിലെ നിരവധി പ്രമുഖർ ആദരാജ്ഞലി അർപ്പിച്ചു.

ALSO READ: തല്ലുമാലയടക്കമുള്ള സിനിമകളുടെ എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ

പ്രധാനപ്പെട്ട സിനിമകളിലെല്ലാം നിഷാദ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.തല്ലുമാല, ചാവേർ, ഉണ്ട, സൗദി വെള്ളക്ക, വൺ, ഓപ്പറേഷൻ ജാവ തുടങ്ങിയവയാണ് നിഷാദ് എഡിറ്റിങ് നിർവഹിച്ച പ്രധാന ചിത്രങ്ങൾ. 2022ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിനാണ് നിഷാദിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. എഡിറ്റിങ്ങി നിർവഹിച്ച ബി​ഗ് ബജറ്റ് ചിത്രം കങ്കുവ നവംബർ 14-ന് റീലിസ് ചെയ്യാനിരിക്കെയാണ് നിഷാദിന്റെ വിടവാങ്ങൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News