2024ലെ മലയാള സിനിമാവ്യവസായിക നഷ്ടം 700കോടിയോളം രൂപയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അഭിനേതാക്കളുടെ പ്രതിഫലത്തിൽ ഗണ്യമായ വർധനവുണ്ടായെന്നും പ്രതിഫലം കുറയ്ക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
തിയറ്ററുകളിൽ ആകെ റിലീസ് ചെയ്തത് 204 ചിത്രങ്ങളായിരുന്നു. ഇതിൽ അഞ്ചെണ്ണം റീറിലീസ് ആയിരുന്നു. 1000 കോടി രൂപ മുതൽ മുടക്കിൽ ഇറങ്ങിയ 199 മലയാള ചിത്രങ്ങളിൽ ലാഭം ഉണ്ടാക്കിയത് 26എണ്ണം മാത്രമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
ALSO READ; അടിച്ചുകയറി കെഎസ്ആർടിസി! പ്രതിദിന വരുമാനം സർവകാല റെക്കോർഡിൽ
മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, അജയന്റെ രണ്ടാം മോഷണം എന്നീ സിനിമകളാണ് മലയാളത്തിന്റെ ഈ വർഷത്തെ 100 കോടി സിനിമകൾ.
ENGLISH NEWS SUMMARY: Malayalam film industry loss of 700 crore rupees in 2024, according to Producers Association. The Producers Association stated that there was a significant increase in the remuneration of the actors and the non-reduction of the remuneration created a major crisis.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here