മലയാള ചിത്രം റിപ്‌ടൈഡ് റോട്ടര്‍ഡാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

നവാഗതനായ അഫ്രദ് വി.കെ സംവിധാനം ചെയ്ത മലയാള ചിത്രം റിപ്‌ടൈഡ് റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 53ാമത് മേളയില്‍ ബ്രൈറ്റ് ഫ്യൂച്ചര്‍ വിഭാഗത്തില്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം മിസ്റ്ററി/ റൊമാന്‍സ് ഴോണറിലുള്ള പീരിയോഡിക്ക് ചിത്രമാണ്. ഈ ചിത്രത്തിന്റെ എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചിരിക്കുന്നത് ചലച്ചിത്ര പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ്.

ALSO READ:  ലോക്സഭാ സീറ്റ് വിഭജനം വേഗം പൂര്‍ത്തിയാക്കാന്‍ ഇന്ത്യ മുന്നണി

നവാഗതരായ സ്വലാഹ് റഹ്മാനും ഫാരിസ് ഹിന്ദും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്നത് അഭിജിത് സുരേഷ് ആണ്. മെക്ബ്രാന്റ് പ്രൊഡക്ഷന്‌സിന്റെ ബാനറില്‍ കോമള്‍ ഉനാവ്‌നെ നിര്‍മിച്ച ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍ ജോമോന്‍ ജേക്കബ്,അഫ്രദ് വി കെ എന്നിവരാണ്. പരീക്ഷണ സിനിമകള്‍ക്കും സ്വതന്ത്രസിനിമകള്‍ക്കും പ്രാമുഖ്യം കൊടുക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നാണ് റോട്ടര്‍ഡാം ഫിലം ഫെസ്റ്റിവല്‍. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നതും സംവിധായകനാണ്.

ALSO READ: തൃശൂരില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ഡോണ്‍ പാലത്തറയുടെ ഫാമിലി, സെന്ന ഹെഗ്ഡെയുടെ 1744 വൈറ്റ് ആള്‍ട്ടോ, മഹേഷ് നാരായണന്റെ മാലിക്, ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ചവിട്ട് എന്നിവയാണ് കഴിഞ്ഞ വര്‍ഷങ്ങളിലായി റോട്ടര്‍ഡാമില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമകള്‍. അടുത്ത മാസം 25 മുതല്‍ ഫെബ്രുവരി നാലുവരെയാണ് ചലച്ചിത്ര മേള നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News