ദുരന്തത്തെ നേരിടാന്‍ കഴിയുന്നതൊക്കെ ചെയ്യണം, രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായം ഒരുക്കേണ്ടത് നമ്മുടെ കടമ; കൈകോര്‍ത്ത് താരങ്ങളും

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഒരുക്കണമെന്നും അഭ്യര്‍ഥിച്ച് സിനിമ താരങ്ങള്‍ രംഗത്ത്.

എല്ലാവരും ജാഗ്രത പാലിക്കണമെന്നും താരങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു. വയനാട് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പും ഇവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്നുണ്ട്.

മമ്മൂട്ടി, മോഹന്‍ലാല്‍, ടോവിനോ തോമസ്, മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമ്മൂട്, ആസിഫ് അലി, ഷെയ്ന്‍ നിഗം തുടങ്ങി നിരവധി താരങ്ങളാണ് ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ഥിച്ച് എത്തിയിരിക്കുന്നത്.

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ദുരന്തം വിതച്ച് വന്‍ ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ 150ലധികം ആറുകളാണ് മരിച്ചത്.

‘വയനാട് ജില്ലയില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തകര്‍ക്കു അപകട ബാധിതരേയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്ര സുഖമമാക്കാന്‍ ഏവരും സഹകരിക്കുക. അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കുക. ഒരുമിച്ചു അതിജീവിക്കാം..’, താരങ്ങള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News