കേരളത്തോടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്‌റെ ക്രൂരതയെ കുറിച്ച് ഒടുവില്‍ തുറന്നുസമ്മതിച്ചിരിക്കുകയാണ് മനോരമയും. ഉരുള്‍പൊട്ടലില്‍ വകര്‍ന്ന വയനാടിനായി ഒരുപരൂപ പോലും നല്‍കാതിരുന്ന കേന്ദ്രത്തിനെതിരെയാണ് ഇന്ന് മനോരമ പത്രം എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും നിരന്തരം വയനാടിനായി സഹായം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അത് തള്ളിക്കളയുകയായിരുന്നു. ഇത്തരത്തിലുള്ള കേന്ദ്രത്തിന്റെ പല ക്രൂരതകളേയും ചോദ്യം ചെയ്യാനോ തുറന്നുകാട്ടാനോ ശ്രമിക്കാതെ കേന്ദ്രത്തെ വെള്ളപൂശിയിരുന്ന മനോരമ ഒടുവില്‍ മോദിസര്‍ക്കാരിനെതിരെ വാതുറന്നിരിക്കുകയാണ്.
മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലുണ്ടാക്കിയ കൊടും ദുരിതത്തില്‍ നിന്നും കരകയറാന്‍ എല്ലാവരും വയനാടിനെ ചേര്‍ത്തുപിടിക്കുന്ന വേളയാണിത്. സംസ്ഥാന സര്‍ക്കാരിന് തനിച്ച് നേരിടാന്‍ കഴിയുന്നതല്ല ഇതുപോലെയുള്ള വന്‍ ദുരന്തത്തില്‍ നിന്നുള്ള പുനരുജ്ജീവനമെന്നതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ലോഭമായ സാമ്പത്തിക സഹായം അനിവാര്യമാണ്.
സഹായവാഗ്ദാനം നല്‍കി ഒരുമാസം കഴിഞ്ഞിട്ടും ദുരന്തബാധിതരെ സഹായിക്കാനുള്ള നടപടിയൊന്നും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. സമാപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് വയനാട്ടിലുണ്ടായത്. കുറഞ്ഞത് 200 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
വയനാട്ടില്‍ ദുരന്തമുണ്ടായതിനുശേഷം പ്രളയക്കെടുതി നേരിട്ട ആന്ധ്രപ്രദേശിനും തെലങ്കാനയ്ക്കും 3448 കോടി രൂപ യുടെ അടിയന്തരസഹായം കേന്ദ്രമന്ത്രി ശിവിരാജ് ചൗഹാന്‍ നേരിട്ടത്തി പ്രഖ്യാപിച്ചുവെന്നറിയുമ്പോഴേ കേരളത്തോടും വയനാടിനോടുമുള്ള ക്രൂരമായ അവഗണനയുടെ ആഴം കൂടുതല്‍ വ്യക്തമാകൂ.
വയനാടിനുശേഷം ഉരുള്‍പൊട്ടലും പ്രളയവുമുണ്ടായ ത്രിപുരയ്ക്ക് 40 കോടി രൂപയാണ് ഇടക്കാല സഹായമായി കേന്ദ്രമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത്. വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ എന്താണ് കേന്ദ്രത്തിനു തടസ്സമാകുന്നതെന്ന് എഡിറ്റോറിയലില്‍ ചോദിക്കുന്നു.
കേന്ദ്രമന്ത്രിസംഘവും കേന്ദ്രഗവേഷണ സ്ഥാപനങ്ങളില്‍നിന്നുള്ള വിദഗ്ധരും കേന്ദ്രത്തിനു വയനാട് ഉരുള്‍പൊട്ടലിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും ദുരന്തവ്യാപ്തി ബോധ്യപ്പെടുന്നില്ലെന്നാണോ? കേന്ദ്രത്തിന്റെ ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയിലുള്‍പ്പെട്ട കേരളത്തിലെ ഏക ജില്ലയാണ് വയനാടെന്നും മനോരമ കേന്ദ്രത്തെ ഓര്‍മിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here