മുഖ്യമന്ത്രിയുടെ മകൾക്ക് അബുദാബി ബാങ്കിൽ അക്കൗണ്ടുണ്ടെന്ന മലയാള മനോരമ പത്രത്തിന്റെയും ഷോൺ ജോർജിന്റെയും ആരോപണം വസ്തുതാവിരുദ്ധം

മുഖ്യമന്ത്രിയുടെ മകൾക്ക് അബുദാബി ബാങ്കിൽ അക്കൗണ്ടുണ്ടെന്ന മലയാള മനോരമ പത്രത്തിന്റെയും ബിജെപി നേതാവ് ഷോൺ ജോർജിന്റെയും ആരോപണം വസ്തുതാവിരുദ്ധം. ഇതുമായി ബന്ധിപ്പിച്ച്‌ എസ്എൻസി ലാവലിൻ എടുത്തിട്ടതും ഗൂഢ ലക്ഷ്യത്തോടെയെന്ന് വിലയിരുത്തൽ.
എസ്എഫ്ഐഒ യ്ക്ക്‌ രാജ്യാന്തര കാര്യങ്ങൾ അന്വേഷിക്കാനുള്ള അധികാരമില്ലെന്ന വസ്തുതയും ഇവർ മറച്ചു വയ്ക്കുന്നു.

also read: കോട്ടയം മണിമല പൊലീസ് സ്റ്റേഷനിൽ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയുള്ള ഓരോ ആരോപണങ്ങളും പൊളിയുമ്പോഴും വ്യാജ ആരോപണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ്‌ ഷോൺ ജോർജും മലയാള മനോരമ പത്രവും. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് അബുദാബി ബാങ്കിൽ അക്കൗണ്ടുണ്ടെന്നതാണ് പ്രധാന വാദം. അത് തീർത്തും വസ്തുതാ വിരുദ്ധം ആണ്.പുതിയ കഥയിൽ എക്സാലോജിക്കിനൊപ്പം എസ് എൻ സി ലാവലിൻ കമ്പനിയെയും കൂട്ടിച്ചേർത്തിട്ടുണ്ട്. ലാവലിൻ കമ്പനി എക്സാലോജിക്കിന്റെ വിദേശത്തെ അക്കൗണ്ടിലേക്ക് പണം നൽകിയെന്നതാണ് അടുത്ത ആരോപണം. എന്നാൽ ഈ കമ്പനികൾ തമ്മിലുള്ള ബന്ധമോ വിദേശ അക്കൗണ്ട്‌ സംബന്ധിേച്ചോ ഇവർ വ്യക്തത വരുത്തുന്നില്ല. കമല ഇന്റർനാഷണൽ പോലൊരു കഥയായി ഇതും ഒടുങ്ങുമെന്ന് സാരം.

എസ്എഫ്ഐഒക്ക്‌ വിവരം കൊടുത്തത്‌ താനാണ്‌ എന്നതാണ് ഷോൺ ജോർജിൻ്റെ വാദം. എന്നാൽ സിഎംആർ‍എൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണു സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് അബുദാബിയിലെ ബാങ്ക് അക്കൗണ്ടിനെ കുറിച്ചു വിവരം ലഭിച്ചത് എന്നാണ് മനോരമ പറഞ്ഞത്. എസ്എഫ്ഐഒ യ്ക്ക്‌ രാജ്യാന്തര കാര്യങ്ങൾ അന്വേഷിക്കാനുള്ള അധികാരമില്ലെന്ന പ്രാഥമിക അറിവുപോലും ഇല്ലാത്തവാരണോ കഥകൾ പടയ്ക്കുന്നത്‌ എന്നതാണ് വിചിത്രം. ഷോൺ പറഞ്ഞ അതേ വാചകങ്ങൾ വി ഡി സതീശനും ആവർത്തിച്ചത്‌ യാദൃശ്ചികമല്ല. മുൻ ആരോപണങ്ങൾ പോലെ കാമ്പില്ലാത്ത പുതിയ കഥയും പൊളിഞ്ഞുവീഴുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

also read: മഴക്കെടുതി; സംസ്ഥാനത്ത് ആകെ 42 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News