മലയാള മനോരമയുടെ വസ്തുതാ വിരുദ്ധ വാർത്ത: വക്കീൽ നോട്ടീസ് അയച്ച് വടകര നഗരസഭ

‘വടകര നഗരസഭാ വക കഞ്ചാവ് കൃഷി’ എന്ന്  അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്ത  പ്രസിദ്ധീകരിച്ച മലയാള മനോരമയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് വടകര നഗരസഭ. വാർത്ത തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും തിരുത്താൻ തയ്യാറാവാതിരുന്നതിനാലാണ് വക്കീൽ നോട്ടീസ് അയച്ചത്.

അഡ്വ. കെ.എം രാംദാസ് അസോസിയേറ്റ്സ് മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.നോട്ടീസ് കൈപ്പറ്റി അഞ്ചുദിവസത്തിനകം വാർത്ത തിരുത്താത്ത പക്ഷം മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചു.

ALSO READ: തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ എം.പി; അതിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

മനോരമ പബ്ലിഷർ ജേക്കബ് മാത്യു, എഡിറ്റർ ഫിലിപ്പ് മാത്യു,  ചീഫ് എഡിറ്റർ മാമൻ മാത്യു, മാനേജിംഗ് എഡിറ്റർ ജേക്കബ് മാത്യു, എഡിറ്റോറിയൽ ഡയറക്ടർ  മാത്യൂസ് വർഗീസ്, റിപ്പോർട്ടർ ശശി എന്നിവർക്കാണ് നോട്ടീസ് അയച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News