പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും വിമർശിക്കാൻ മലയാള മാധ്യമങ്ങൾക്ക് ഭയം: ഡോ.ജോൺ ബ്രിട്ടാസ് എംപി

പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും വിമർശിക്കാൻ മലയാള മാധ്യമങ്ങൾ പോലും ഭയക്കുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. മണിപ്പൂർ കലാപത്തിൽ നിന്ന് കേരളത്തിന് ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രി എം എം മണിയുടെ ജീവചരിത്ര ഗ്രന്ഥമായ’സഹ്യനിൽ പടർന്ന സമരജ്വാല’ യുടെ പ്രകാശനംഇടുക്കി ചെറുതോണിയിൽ നിർവ്വഹിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്. മന്ത്രി റോഷി അഗസ്റ്റിന്‍ പുസ്തകം ഏറ്റുവാങ്ങി.

കേന്ദ്ര ഭരണാധികാരികൾ ഓരോ തിട്ടൂരവുമായി വന്ന് കേരളത്തിലെ ജനജീവിതം താറുമാറാക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു . ബിജെപി മണിപ്പൂരിൽ നടപ്പാക്കിയതാണ് കേരളത്തിലും പരീക്ഷിക്കുന്നത്. മണിപ്പൂർ കലാപത്തിൽ നിന്ന് കേരളത്തിന് ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്രമാധ്യമ പ്രവർത്തനം കേരളത്തിന് പുറത്ത് അസാധ്യമായിരിക്കുന്നു.
പ്രധാനമന്ത്രിക്കെതിരെ ഒരു വാക്ക് പോലും എഴുതാൻ മലയാള മാധ്യമങ്ങൾക്കടക്കം ഭയമാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. എംഎം മണിയെ പോലുള്ള നിർഭയരായ രാഷ്ട്രീയക്കാരുടെ പ്രസക്തി ഇക്കാലത്ത് വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

എംഎം മണിയുടെ ജീവിതം രാഷ്ട്രീയ ചരിത്ര വിദ്യാർത്ഥികൾക്ക് ഒരു പാഠ പുസ്തകമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മന്ത്രി കെ.രാധാകൃഷ്ണൻ , സിപിഐഎം നേതാക്കളായ വൈക്കം വിശ്വൻ, സി.വി വർഗ്ഗീസ് , എം.എം മണി, എ.രാജ എംഎ എ തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News