മലയാളം മിഷന്‍ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിവധയിടങ്ങളിലെ പഠനകേന്ദ്രങ്ങളില്‍നിന്ന് മലയാള ഭാഷയില്‍ പഠനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലെ 156 പേരിൽ 150 പേരും വിജയിച്ചു. 96.15%.ആണ് ആകെ വിജയശതമാനം. പ്രവാസലോകത്തെ വിദ്യാർത്ഥികളായ മലയാളി കുട്ടികള്‍ക്ക് മലയാളഭാഷ പഠിക്കാനും കേരളത്തിന്‍റെ സംസ്‌കാരവുമായി അടുത്തിടപഴകാനും വേണ്ടി കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മലയാളം മിഷന്‍.
മലയാളം മിഷൻ നടപ്പിലാക്കുന്ന നാല് ഡിപ്ലോമ കോഴ്സുകളിൽ സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സായ നീലക്കുറിഞ്ഞിയുടെ ഫലമാണ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ആദ്യമായി പ്രവാസലോകത്തെ കുട്ടികള്‍ മാതൃഭാഷയില്‍ പത്താംതരം തുല്യത നേടുന്ന ചരിത്രമുഹൂര്‍ത്തമാണിതെന്ന് ഫല പ്രഖ്യാപനത്തിന് ശേഷം മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. പരീക്ഷയെഴുതിയ 156 പേരിൽ 150 പേരും വിജയിച്ചു. 26 പേർക്ക് എ+ ഗ്രേഡ് ലഭിച്ചു. 42 പേര്‍ക്ക് എ ഗ്രേഡും, 38 പേര്‍ക്ക് ബി+ ഗ്രേഡും ലഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എസ്.സി. ഇ.ആര്‍.ടി. അംഗീകരിച്ച പാഠ്യപദ്ധതിയുടെയും പാഠപുസ്തകങ്ങളുടെയും അടിസ്ഥാനത്തിലാണ് കോഴ്‌സ് തയ്യാറാക്കിയിട്ടുള്ളത്.
Also Read: ഓപ്പറേഷൻ ആഗ്, ഡി- ഹണ്ട് പരിശോധന; തിരുവനന്തപുരം നഗരത്തിൽ നിന്ന് 10 പേർ പിടിയിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here