പ്രവാസികളായ കുട്ടികൾക്ക് പത്താം ക്ലാസ് തുല്യതാ പരീക്ഷയൊരുക്കി മലയാളം മിഷൻ

ഇന്ത്യയിൽ ആദ്യമായി പ്രവാസ ലോകത്തെ കുട്ടികൾക്ക് മലയാളം പത്താം ക്ലാസ് തുല്യത പരീക്ഷയൊരുക്കി മലയാളം മിഷൻ. 156 വിദ്യാര്‍ഥികളാണ് സംസ്ഥാന സര്‍ക്കാരിന്റെ മാതൃഭാഷാ വ്യാപന പ്രവര്‍ത്തനത്തിന്റെ ഭാഗമായി മലയാളം തുല്യതാ പരീക്ഷ എഴുതിയത്. മാതൃ ഭാഷയിൽ പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതി ചരിത്രം കുറിക്കയാണ് പ്രവാസ ലോകത്തെ ഈ 156 വിദ്യാർത്ഥികൾ. നീലക്കുറിഞ്ഞി പദ്ധതിയിലൂടെയാണ് മലയാളം മിഷൻ രാജ്യത്ത് ആദ്യമായി ഈ അഭിമാന നേട്ടം കൈവരിച്ചത്.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി കെ സുധാകരനും വി ഡി സതീശനും ദില്ലിയിലേക്ക്

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 153 കുട്ടികളും ബഹ്റൈനില്‍ നിന്നും 3 കുട്ടികളുമാണ് പരീക്ഷ എഴുതിയത്. വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം സജ്ജീകരിച്ച കോഴിക്കോട് എറണാകുളം തിരുവനന്തപുരം എന്നീ സെന്ററുകളിൽ 14 വിദ്യാർഥികളാണ് പരീക്ഷയ്ക്ക് എത്തിയത്. പി എസ് സി ഉൾപ്പെടെയുള്ള മത്സരപരീക്ഷകളും ഇനി മുതൽ തുല്യതാ പരീക്ഷയിൽ വിജയിക്കുന്നവർക്ക് എഴുതാൻ കഴിയും. ഇതിലുള്ള സന്തോഷത്തോടൊപ്പം സംസ്ഥാന സർക്കാരിന് നന്ദി പറയുകയും ചെയ്യുന്നു വിദ്യാർഥികൾ.

Also Read: എറണാകുളം മുസ്ലിം ലീഗിൽ വിഭാഗീയത; ജില്ലാ പ്രസിഡന്റിനെതിരെ യോഗം ചേർന്ന് വിമത വിഭാഗം

മലയാള ഭാഷാ പ്രചാരണവും വ്യാപനവും ലക്ഷ്യമിട്ട് മലയാളം മിഷന്റെ കീഴില്‍ 60 രാജ്യങ്ങളിലും 24 സംസ്ഥാനങ്ങളിയുമായി 50,000 ത്തോളം വിദ്യാര്‍ഥികള്‍ മലയാള ഭാഷ പഠിക്കുന്നു. 2019 ലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നീലക്കുറിഞ്ഞി കോഴ്സിന് അംഗീകാരം നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News