പ്രവാസ ലോകത്തെ മലയാള സാഹിത്യ പ്രവർത്തനം പ്രോത്സാഹിപ്പിക്കാനായി മലയാളം മിഷന്‍ പ്രവാസി സാഹിത്യ പുരസ്‌കാരം

പ്രവാസ ലോകത്തെ മലയാള സാഹിത്യ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളം മിഷന്‍ പ്രവാസി സാഹിത്യ പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഏറ്റവും മികച്ച കവിതാ സമാഹാരത്തിനാണ് ഈ വര്‍ഷം പുരസ്‌കാരം നല്‍കുക. 25,000/- രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരമെന്നു അധികൃതർ അറിയിച്ചു.

Also Read: തൃശ്ശൂരിൽ ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം; കവർന്നത് 65,000 രൂപയുടെ മദ്യക്കുപ്പികൾ

കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും താമസിക്കുന്ന പ്രവാസി എഴുത്തുകാരുടെ സര്‍ഗ്ഗാത്മക കൃതികളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. 2020 ജനുവരി 1 നും 2023 ഡിസംബര്‍ 31 നുമിടയില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കവിതാസമാഹാരമാണ് പുരസ്‌കാര നിര്‍ണ്ണയത്തിന് അയയ്‌ക്കേണ്ടത്. മേല്‍പ്പറഞ്ഞ കാലയളവില്‍ പ്രവാസിയാണെന്ന് തെളിയിക്കുന്ന രേഖയും സത്യവാങ്മൂലവും വ്യക്തിഗത വിവരങ്ങളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്തിന്റെ അച്ചടിച്ച 5 കോപ്പികള്‍ പുരസ്‌കാര നിര്‍ണ്ണയത്തിനായി സമര്‍പ്പിക്കണം. വിവര്‍ത്തനങ്ങള്‍ പാടില്ല.

Also Read: 60 കഥാപാത്രങ്ങളെ സ്വർണനൂലിൽ നെയ്തെടുത്ത് നെപ്പോളിയന്‌ പിറന്നാൾ സമ്മാനം, ജയസുധയ്ക്ക് നന്ദി പറഞ്ഞ് ഇയ്‌ല സിൽക്ക്

അതാത് സംസ്ഥാനത്തെ/രാജ്യത്തെ മലയാളം മിഷന്‍ ചാപ്റ്റര്‍ സെക്രട്ടറിയുടെ സാക്ഷ്യപത്രത്തോടൊപ്പമാണ് പുരസ്‌കാരത്തിന് അപേക്ഷിക്കേണ്ടത്. മലയാളം മിഷന്റെ ചാപ്റ്ററുകള്‍ ഇല്ലാത്ത സംസ്ഥാനം/രാജ്യത്തുനിന്നുള്ള എന്‍ട്രികള്‍ മിഷനിലേക്ക് നേരിട്ട് അയയ്ക്കാം. അപേക്ഷയോടൊപ്പം താമസിക്കുന്ന രാജ്യം/സംസ്ഥാനത്തുനിന്നുള്ള തിരിച്ചറിയല്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് കോപ്പി, പ്രവാസിയാണെന്ന സത്യവാങ്മൂലം എന്നിവ അപേക്ഷ യോടൊപ്പം സമര്‍പ്പിക്കണമെന്നും അധികൃതർ അറിയിച്ചു.

എന്‍ട്രികള്‍ അയയ്‌ക്കേണ്ട വിലാസം Malayalam Mission TC No. 25/801(15), 7th Floor, Artech Meenakshi Plaza, Thycaud, Thiruvananthapuram-695 014
Ph: 8891634142 .
എന്‍ട്രികള്‍ അയയ്‌ക്കേണ്ട അവസാന തീയതി: 2024 ജനുവരി 15
സംശയങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍: ആഷാ മേരി ജോണ്‍ (7293575138)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News