എൺപതുകളിലെ മലയാള സിനിമാ നടിമാരുടെ ഒത്തുചേരൽ വൈറലാവുന്നു

1980 കാലഘട്ടത്തിൽ മലയാള സിനിമയിൽ സജീവമായ നടികൾ ഒന്നിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകാറുള്ളത്. ഇപ്പോൾ അത്തരത്തിലൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം.

Also Read: പുനർജനി തട്ടിപ്പ്: പ്രതിപക്ഷ നേതാവ് പ്രതിക്കൂട്ടിൽ തന്നെ; കോടതി ഉത്തരവിൻ്റെ പകർപ്പ് കൈരളി ന്യുസിന്

മലയാളത്തിലെ എവർഗ്രീൻ നായികമാരായ മേനക, അംബിക, കാർത്തിക, മഞ്ജു പിള്ള, ശ്രീലക്ഷ്മി, വിന്ദുജ, സോന നായർ, ചിപ്പി, ജലജ എന്നിവരെ ചിത്രത്തിൽ കാണാം. സിനിമ – സീരിയൽ മേഖലകളിലൂടെ ഇവരിൽ പലരും ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. മേനകയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഈ ചിത്രം പങ്കുവച്ചത്.

“ലൗലീസ് സംഘത്തോടൊപ്പം ഹൊറൈസോണിൽ വച്ച് നല്ലൊരു ഉച്ച ഭക്ഷണം കഴിച്ചു. ഒരുപാട് നല്ല ഓർമകളും സന്തോഷവും പങ്കിട്ടു. വീണ്ടും കാണാം ലൗലീസ്, ” എന്നാണ് മേനക സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

Also Read: താന്‍ അരിക്കൊമ്പനൊപ്പം, മനുഷ്യന് കാട്ടിൽ തന്നെ താമസിക്കണമെന്നുണ്ടോ?: സലിം കുമാർ

ഏതാനും ദിവസങ്ങൾക്കു മുൻപ് സുഹാസിനി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രവും വൈറലായിരുന്നു സുമലതയുടെ മകന്റെ വിവാഹ ചടങ്ങിന് എത്തിയതായിരുന്നു താരങ്ങൾ. ലിസി, രാധിക, മേനക, നാദിയ മെയ്തു എന്നിവരാണ് ആ ചിത്രത്തിൽ ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News