പ്രേക്ഷകരെ കൈയ്യിലെടുത്ത് ബറോസ്; ആദ്യ ദിനം മികച്ച കളക്ഷൻ

മോഹൻലാൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ബറോസ് ​ഗാർ‍‍ഡിയൻ ഓഫ് ഡി ​ഗാമ തിയേറ്ററിലെത്തി. മോ​ഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം എന്ന പ്രത്യേകത കൂടി ബറോസിനുണ്ട്. പൂർണമായും ത്രീഡിയിൽ ചിത്രീകരിച്ച സിനിമയ്ക്ക് ആദ്യ ദിവസം നല്ല പ്രതികരണമാണ് ലഭിച്ചത്.

Also read: ദൃശ്യവിസ്മയമൊരുക്കിയ ലാലേട്ടൻ ‘ഷോ’; മുംബൈയിലും കുട്ടികളുടെ മനം കവർന്ന് ബറോസ്

കുട്ടികൾക്ക് വേണ്ടിയുള്ള സിനിമ എന്നാണ് വിശേഷണമെങ്കിലും പ്രായഭേദമന്യേ പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണമാണ് ആദ്യ ദിനം ബറോസിന് ലഭിച്ചത്. ഹോളിവുഡ് സ്റ്റെെലിലുള്ള വിഷ്വൽ എഫക്ടുകൾ പ്രേക്ഷകരെ ആകർഷിച്ചു. പൂർണമായും ത്രീഡിയിൽ ചിത്രീകരിച്ച സിനിമ എന്ന പ്രത്യേകതയും ഈ മോഹൻലാൽ ചിത്രത്തിനുണ്ട്.

Also read: ആ മലയാളം ഷോര്‍ട്ട് ഫിലിം കണ്ട് എന്റെ കണ്ണുതള്ളി; അതോടെ അദ്ദേഹത്തിന്റെ ആ സിനിമ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു: ബേസില്‍ ജോസഫ്

​ഗാമയുടെ കൊട്ടാരത്തിലെ നിലവറയിൽ വെച്ചുള്ള രം​ഗങ്ങളാണ് സിനിമയുടെ ആകർഷണങ്ങളിലൊന്ന്. സിനിമ നല്ല അനുഭവമെന്ന് പ്രേക്ഷകർ പറയുന്നു. എന്നാൽ സാങ്കേതികമായി നല്ല സിനിമയാണെങ്കിലും കഥ അത്ര ആകർഷകമല്ലെന്നും ചില പ്രേക്ഷകർ തുറന്നു പറഞ്ഞു. എങ്കിലും ബോക്സ് ഓഫീസിൽ മികച്ച തുട‌ക്കമാണ് ബറോസിന് ലഭിച്ചത്. അവധിക്കാല സീസണായതിനാൽ ചിത്രം വരും ദിവസങ്ങളിൽ വലിയ കലക്ഷൻ നേടുമെന്നാണ് അണിയറ പ്രവർത്തകരുടെയും പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration