സിനോജ് മാക്‌സ് നായകനാകുന്ന ‘ക്രൗര്യം’ തിയേറ്ററുകളില്‍

ഇരിട്ടി കാക്കയങ്ങാട്, വിളക്കോട് സ്വദേശിയും നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിനോജ് മാക്‌സ് ആദ്യമായി നായകനാകുന്ന ‘ക്രൗര്യം’ തിയേറ്ററുകളില്‍. റിമംബര്‍ സിനിമാസിന്റെ ബാനറില്‍ സന്ദീപ് അജിത്ത് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

ALSO READ:ആരോഗ്യമാണോ പ്രധാനം? എങ്കിൽ ശീലമാക്കാം മുരിങ്ങ സൂപ്പ്

റിവഞ്ച് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പ്രദീപ് പണിക്കര്‍ ആണ്. സുരേഷ് ഐശ്വര്യ, ഷംസിര്‍, ഡിവൈന്‍ ക്രിയേഷന്‍സ് എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനോജ് മാക്‌സിനെ കൂടാതെ ആദി ഷാന്‍, ഗാവന്‍ റോയ്, ഏയ്ഞ്ചല്‍ മോഹന്‍, നൈറ നിഹാര്‍, റോഷില്‍ പി.രഞ്ചിത്ത്, കുട്ട്യേടത്തി വിലാസിനി, വിജയന്‍ വി നായര്‍, നിസാം ചില്ലു, ഇസ്മായില്‍ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, നിമിഷ ബിജോ, പ്രഭ വിജയമോഹന്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് നഹിയാന്‍ ആണ്. ചിത്ര സംയോജനം നടത്തിയത് ഗ്രേയ്‌സണ്‍ ആണ്. ഗാനരചനയും സംഗീത സംവിധാനവും അനുകുരിശിങ്കലും പാടിയത് വിധു പ്രതാപുമാണ്. ഫിഡല്‍ അശോക് ആണ് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത്.

ALSO READ:ഇന്ത്യയിൽ ലാപ്ടോപ്പ് അടക്കമുള്ള ഗാഡ്‌ജെറ്റുകളുടെ ഇറക്കുമതി പരിമിതപ്പെടുത്തിയേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News