‘മലയാളിഡാ’, 2024 ൽ ലോകം കണ്ട ഏറ്റവും മികച്ച 25 സിനിമകളിൽ മലയാളത്തിന്റെ അഞ്ചെണ്ണം; ലോകമറിഞ്ഞു തുടങ്ങി നമ്മളെ

2024 ൽ ലോകം കണ്ട ഏറ്റവും മികച്ച 25 സിനിമകളിൽ ഇടംപിടിച്ച് മലയാളത്തിന്റെ അഞ്ചെണ്ണം. ലോകമെമ്പാടുമുള്ള സിനിമ സ്​നേഹികളുടെ കൂട്ടായ്​മയായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സര്‍വ്വീസ് ലെറ്റര്‍ ബോക്‌സ്ഡ് ആണ് ഏറ്റവും മികച്ച 25 സിനിമകളെ തെരഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുത്ത ഏഴില്‍ അഞ്ചെണ്ണവും മോളിവുഡിൽ നിന്നാണ് എന്നുള്ളതാണ് ഏറ്റവും അഭിമാനകരം.

ALSO READ: ‘പ്രണയം പകയായി’, കാമുകിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അതേ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തു’; കാലിന് പരിക്കേറ്റ യുവതി ചികിത്സയിൽ

പുറത്തുവിട്ട 25 സിനിമകളുടെ പട്ടികയിൽ ആദ്യപത്തില്‍ രണ്ടു ചിത്രങ്ങളും മലയാളത്തില്‍ നിന്നാണ്. ഏഴാം സ്ഥാനത്ത് മഞ്ഞുമ്മല്‍ ബോയ്​സും പത്താം സ്ഥാനത്ത് ആട്ടവും. മമ്മൂട്ടി ചിത്രമായ ഭ്രമയുഗം 15ാമതും ആവേശം 16ാമതും പ്രേമലു 25ാം മതും എത്തി നിൽക്കുന്നുണ്ട്. പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ബോളിവുഡ് ചിത്രം ലാപത ലേഡീസ് ആണുള്ളത്. മറ്റൊരു ഹിന്ദി ചിത്രമായ അമര്‍സിങ് ചംകീല 20ാം സ്ഥാനവും നേടിയിട്ടുണ്ട്.

ALSO READ: ‘കള്ളൻ കപ്പലിൽ തന്നെ’, മനുഷ്യക്കടത്ത് കേസിൽ ബിജെപി നേതാവ് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിൽ

അതേസമയം, ഹോളിവുഡ് ചിത്രം ഡ്യൂണ്‍ പാര്‍ട്ട് 2 ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഹഡ്രഡ് ഓഫ് ബീവേഴ്​സ് രണ്ടാമതും, ഹൗ ടു മേക്ക് മില്യണ്‍സ് ബിഫോര്‍ ഗ്രാന്‍ഡ്​മ ഡൈസ് മൂന്നാമതും, ചലഞ്ചേഴ്​സ് നാലാം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News