ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച് മലയാളിതാരം സജന സജീവൻ, ഇന്ത്യക്കെതിരെ തുടക്കം പതറി പാകിസ്ഥാൻ

T20 Womens Worldcup

ആശാ ശോഭക്ക് പിന്നാലെ വനിതാ ടി20 ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച് മലയാളിതാരം സജന സജീവൻ. ​പാകിസ്ഥാനെതിരായ ​ഗ്രൂപ്പ് മത്സരത്തിലാണ് സജന ലോകകപ്പ് അരങ്ങേറ്റം കുറിച്ചത്. ആശയും പാകിസ്ഥാനെതിരായ മത്സരത്തിൽ ടീമിലുണ്ട്. ന്യൂസീലന്‍ഡിനെതിരായ മത്സരത്തിൽ ആശ നാല് ഓവറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ട് മലയാളികൾ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കായി കളിക്കുന്നുവെന്ന ചരിത്രമുഹൂർത്തത്തിന് ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കുന്നു.

Also Read: സൂപ്പർ ലീഗ് കേരളയിൽ അപരാജിത കുതിപ്പ് തുടർന്ന് കണ്ണൂർ വാരിയേഴ്‌സ്

ഓൾറൗണ്ടറായാണ് സജന ടീമിലെത്തിയിരിക്കുന്നത്. പൂജ വ്‌സത്രക്കര്‍ക്ക് പകരമായി ഇറങ്ങുന്ന സജന എട്ടാമതായിട്ടായിരിക്കും ബാറ്റ്ങ്ങിനിറങ്ങുക. ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്ത പാകിസ്ഥാൻ ഇതുവരെയുള്ള വിവരപ്രകാരം 14 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 70 റൺസാണെടുത്തിട്ടുള്ളത്. ഇന്ത്യക്കായി അരുന്ധതി റെഡ്ഡി 2 വിക്കറ്റും രേണുക സിങ്, ദീപ്തി ശർമ, ശ്രയങ്ക പാട്ടിൽ മലയാളി താരം ആശ ശോഭന എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Also Read: ജയിച്ചേ മതിയാകൂ; വനിതാ ടി20 ലോകകപ്പ്, ഇന്ന് ഇന്ത്യക്ക് പാകിസ്ഥാനെതിരെ നിലനിൽപ്പിന്റെ പോരാട്ടം

ഇന്ത്യന്‍ ടീം: സ്മൃതി മന്ദാന, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, സജന സജീവന്‍, ശ്രേയങ്ക പാട്ടീല്‍, ആശാ ശോഭന, രേണുക താക്കൂര്‍ സിംഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News