മലയാളം പുറത്ത്; ലക്ഷദ്വീപിൽ മലയാളം സിലബസ് മാറ്റാൻ നിർദേശം

ലക്ഷദ്വീപിൽ മലയാളം പുറത്ത്. സ്ക്കൂളുകളില്‍ മലയാളം മീഡിയം ഒഴിവാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. അടുത്ത അധ്യയന വര്‍ഷം മുതല്‍ സി ബി എസ് ഇ സിലബസിലേക്ക് മാറാന്‍ നിര്‍ദേശിച്ച് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. മലയാളം കരിക്കുലത്തില്‍ പഠിപ്പിക്കുന്ന സ്ക്കൂളുകള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

ALSO READ: കുട്ടികളെ കരുവാക്കി സംഘപരിവാര്‍ വ്യാജ പ്രചാരണം; വസ്‌തുത ഇങ്ങനെ…

കേരളത്തിന്‍റെ എസ് സി ഇ ആര്‍ ടി സിലബസ് പഠിപ്പിക്കുന്ന ലക്ഷദ്വീപിലെ സ്ക്കൂളുകള്‍ക്കാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ് സി ഇ ആര്‍ ടി സിലബസിന് പകരം സി ബി എസ് ഇ സിലബസ് നടപ്പാക്കാനാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലെ നിര്‍ദേശം. സിബിഎസ്ഇ സിലബസ് പ്രകാരമായിരിക്കും ഇനിമുതല്‍ ഒന്നാം ക്ലാസ് പ്രവേശനം. എസ് സി ഇ ആര്‍ ടി കേരള മലയാളം മീഡിയം ക്ലാസുകൾ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റും.എന്നാല്‍ മലയാളം ഐച്ഛിക വിഷയമായി പഠിക്കാം.

ALSO READ: ‘ജനാധിപത്യത്തെ ജനങ്ങളിലേക്ക്‌ എത്തിക്കുന്ന അദ്ഭുതകരമായ കാഴ്ച’: നവകേരള സദസിനെ പ്രശംസിച്ച് സയീദ് അക്തർ മിർസ

ഇതോടെ അറബി ഭാഷ പഠിക്കാന്‍ അവസരമുണ്ടാകില്ല. നിലവിലെ രണ്ട് മുതൽ എട്ട് വരെ ക്ലാസിലെ കുട്ടികൾക്ക് അടുത്തവർഷം മുതൽ ഇത് ബാധകമാകും. നിലവിൽ 9,10 ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവ‍ര്‍ക്ക് മലയാളം മീഡിയം തുടരാമെന്നും ഉത്തരവിലുണ്ട്. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും മത്സര പരീക്ഷകൾക്ക് വിദ്യാർഥികളെ സജ്ജരാക്കുകയുമാണ് പുതിയ തീരുമാനത്തിനു പിന്നിലെ ലക്ഷ്യമെന്നുമാണ് ഉത്തരവിലെ വിശദീകരണം. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ഇതിനകംതന്നെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News