പ്രായം പുറകോട്ടോ… സമൂഹമാധ്യമങ്ങളില്‍ വൈറലായി താരദമ്പതികളുടെ ചിത്രം

മലയാളികളുടെ എപ്പോഴത്തെയും പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാം,പാര്‍വതി. പാര്‍വതി ജയറാം പങ്കുവച്ചൊരു മനോഹര ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. കാളിദാസന്റെ വിവാഹനിശ്ചയത്തിനെടുത്ത ചിത്രങ്ങളിലൊന്നാണിത്. ഫോട്ടോയിലെ ഇരുവരുടെയും ലുക്കാണ് ആരാധകരുടെ ഇടയിലെ ചര്‍ച്ച. ഇപ്പോള്‍ കണ്ടാല്‍ നവദമ്പതികളെപ്പോലെ തോന്നുമെന്നാണ് ചിലരുടെ കമന്റുകള്‍.എന്നാല്‍ ആ പഴയ ജയറാമിനെയും പാര്‍വതിയെയും വീണ്ടും കണ്ടു എന്നായിരുന്നു മറ്റുചിലര്‍ക്ക് പറയാനുണ്ടായിരുന്നത്.

ALSOREADതിരുവനന്തപുരത്ത് സ്‌കൂട്ടറില്‍ കാറിടിച്ച് അധ്യാപിക മരിച്ചു

ഇവര്‍ നായകനും നായികയുമായും ഇനിയും സിനിമ വരണമെന്നും രണ്ടുപേരുടെയും പ്രായം പുറകോട്ടാണെന്നും കമന്റുകളുണ്ട്. 1992ലാണ് ഇരുവരും വിവാഹിതരായത്. അശ്വതി പി. കുറുപ്പ് എന്ന പ്രിയ നടി മലയാള സിനിമയിലേക്കെത്തിയപ്പോഴാണ് പാര്‍വതിയായി മാറിയത്. നാളേറെ കഴിഞ്ഞിട്ടും പാര്‍വതിയും ജയറാമും മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളായി തുടരുകയാണ്.വിവാഹ ശേഷം പാര്‍വതി സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ് പാര്‍വതി. മകന്‍ കാളിദാസന്റെ വിവാഹനിശ്ചയ ചടങ്ങില്‍ നിന്നുള്ള മറ്റ് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പാര്‍വതി പങ്കുവച്ചിട്ടുണ്ട്.

ALSOREADഎ ഐ ക്യാമറ ഫലം കാണുന്നു; സെപ്റ്റംബറിൽ രക്ഷിക്കാനായത് 92 ജീവനുകൾ !

ശുഭയാത്ര, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പുതിയ കരുക്കള്‍, സ്വാഗതം തുടങ്ങി ഒട്ടനവധി മികച്ച ഹിറ്റ് സിനിമകളിലൂടെ ഈ താരജോഡി മലയാളികളുടെ ഹൃദയം കീഴടക്കി. പാര്‍വതിയും ജയറാമും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News