കലയുടെ മർമ്മം വായിച്ചറിയാനുള്ള ഹൃദയവിശാലതയും നയനശീലങ്ങളും ഉള്ളവരായി മലയാളി സമൂഹം മാറേണ്ടതുണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ. ബേബി. കലയിലെ ചലനങ്ങളും അതിലുണ്ടാകുന്ന അതിസൂഷ്മപരിണാമങ്ങളും തിരിച്ചറിയണമെന്നും ഗാലറികൾ സംവാദമുഖരിതമാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനിലം ശില്പപ്രദർശനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ; ‘എംപോക്‌സ്; സംസ്ഥാനത്ത് ജാഗ്രത പാലിക്കണം’: മന്ത്രി വീണാ ജോര്‍ജ്
അനില ജേക്കബിന്റെ ശില്പങ്ങളിൽ കാണുന്ന ചലനം എന്ന സവിശേഷത നമ്മുടെ സാമൂഹ്യപരിസരത്തുനിന്നും സ്വീകരിച്ച ഊർജമാണ്. അനില മറ്റൊരു ഭൂപ്രദേശം ജീവിക്കാനായി തിരഞ്ഞെടുക്കുന്നു എന്നത് നിരാശപ്പെടുത്തുന്നില്ല. കലയ്ക്കും കലാകാരാർക്കും ദേശാതിർത്തി ഒരു പരിമിതിയല്ലെന്നതാണ് അതിന്റ കാരണം എന്നും എം.എ ബേബി പറഞ്ഞു.
ALSO READ; ജമ്മു കാശ്മീർ നിയമസഭാ തെരെഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here