എൺപതുകളിലെ മലയാളി നായിക അമേരിക്കയിൽ കൂട്ട ബലാത്സംഗത്തിനിരയായി: യൂട്യൂബ് ചാനലിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

ALLEPPEY ASHRAF

ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സിനിമ മേഖലയിൽ നടന്നുവന്നിരുന്ന പല അക്രമണങ്ങളും വെളിച്ചത്തായത്. ഇതിന് പിന്നാലെ പല വമ്പൻമാരും കുടുങ്ങി , ചിലർ നിയമ പോരാട്ടവുമായി മുന്നോട് പോകുന്നു. അങ്ങനെ സിനിമാ മേഖലയെ ഒന്നാകെ പിടിച്ചുകുലുക്കിക്കൊണ്ടാണ് പല ഭാഗങ്ങളിലും നിന്നും ഇത്തരം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ആലപ്പി അഷ്‌റഫ് ഒരു പ്രമുഖ നടിയ്ക്ക് നേരിടേണ്ടി വന്ന ക്രൂരതയെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ്.

ALSO READ; അമ്പോ! ഇത് ഐറ്റം വേറെ; 1121 കിലോയുള്ള മത്തങ്ങ വിളവെടുത്ത് യുഎസിലെ അധ്യാപകൻ

എൺപതുകളിൽ മലയാളത്തിലെ സൂപ്പർ ഹിറ്റ് നായിക ആയിരുന്ന ഒരു അഭിനേത്രിയെ അമേരിക്കയിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായാണ് ആലപ്പി അഷ്‌റഫ് ഈപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിൽ അഭിനയിപ്പിക്കാനെന്ന് പറഞ്ഞ് ന്യൂയോർക്കിൽ എത്തിച്ച ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നും കേരളത്തിനകത്തും പുറത്തും പരിപാടികൾ സംഘടിപ്പിക്കാറുണ്ടായിരുന്ന താരാ ആർട്സ് വിജയൻ ആണ് നടിയെ രക്ഷപ്പെടുത്തിയതെന്നുമാണ് അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനും പുതുതലമുറയ്ക്ക് പാഠമാകാനും വേണ്ടിയാണ് താൻ ഇപ്പോൾ ഇത് തുറന്നു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News