ചിത്രം ആരുടെതെന്ന് ചോദ്യമുയർത്തി സോഷ്യൽ മീഡിയ; മലയാളി നായികയുടെ കുട്ടിക്കാല ചിത്രം വൈറൽ

ഒരു മലയാളി നായികയുടെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. ഇത് സ്റ്റുഡിയോയിൽ പോയി എടുത്തതല്ല. അതിവിദഗ്ധമായി AI ചെയ്തു നൽകിയതാണ്.

 നയൻസിനെ ആദ്യമായല്ല AI വലയിലാക്കുന്നത്. ജവാനിലെ നായികയുടെ ലുക്ക് എന്ന പേരിൽ കുറച്ചുകാലം സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച നയൻതാരയുടെ മുഖമാണിത്. പിന്നീട് ഇതും AI ആണ് എന്ന് തെളിയുകയായിരുന്നു

ഇത് മുകളിൽ കണ്ട AI കുഞ്ഞിന്റെ യഥാർത്ഥ രൂപമാണ്. അതെ തെന്നിന്ത്യൻ സൂപ്പർ താരം സാക്ഷാൽ നയൻസിന്റെ കുട്ടിക്കാല ചിത്രമാണ് ഈ വിധം AI ഉപയോഗിച്ച് ചെയ്തെടുത്തത്. ആദ്യ ചിത്രം കണ്ടാൽ AI കണ്ടെത്തിയത് നയൻതാരയെ ആണെന്ന് ഒരുപക്ഷെ ആർക്കും തന്നെ മനസിലാക്കാൻ സാധിക്കില്ല. ആ മുഖവും നായികയുടെ ഇപ്പോഴത്തെ രൂപവും തമ്മിൽ അത്രയേറെ അന്തരമുണ്ട്. നയൻസിനെ ആദ്യമായല്ല AI വലയിലാക്കുന്നത്. ജവാനിലെ നായികയുടെ ലുക്ക് എന്ന പേരിൽ കുറച്ചുകാലം സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച നയൻതാരയുടെ മുഖമാണിത്. പിന്നീട് ഇതും AI ആണ് എന്ന് തെളിയുകയായിരുന്നു.

also read :വീട്ടിൽ ശൗചാലയമില്ല; പ്രാഥമിക കർത്തവ്യങ്ങൾക്കായി പുറത്തിറങ്ങിയ സ്ത്രീകൾ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന കൃത്രിമ ബുദ്ധിക്ക് എന്ത് ചെയ്യാനാകും എന്നതിനേക്കാൾ എന്ത് ചെയ്യാൻ കഴിയില്ല എന്ന് ചോദിക്കുന്നതാവും എളുപ്പം. അത്രയേറെ കാര്യങ്ങൾ ഈ ടെക്നോളജിക്ക് പ്രാപ്യമാണ്.

ഇന്ന് നയൻതാരയുടെ ഭർത്താവ് വിഗ്നേഷ് ശിവന്റെ ജന്മദിനം കൂടിയാണ്. മക്കളായ ഉയിരും ഉലഗവും പിറന്ന ശേഷം വിക്കിയുടെ ജന്മദിനം ആദ്യമായാണ് അവർ കൊണ്ടാടുന്നത്. ജവാൻ റിലീസിന് മുൻപ് നയൻ‌താര ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചിരുന്നു. മക്കളുടെ മുഖം ആദ്യമായി റിവീൽ ചെയ്തതും ഈ അക്കൗണ്ടിലെ ആദ്യ പോസ്റ്റിലൂടെയാണ്. ചുരുങ്ങിയ നാളുകൾ കൊണ്ട് നയൻ‌താര 5.5 മില്യൺ ഫോളോവേഴ്‌സിനെ നേടിയിരുന്നു. അതേസമയം ബോക്സ് ഓഫീസിനെ ഇളക്കിമറിച്ചു കൊണ്ട് നയൻ‌താരയുടെ ആദ്യ ബോളിവുഡ് ചിത്രമായ ‘ജവാൻ’ ജൈത്രയാത്ര തുടരുകയാണ്. ഇതിനോടകം ചിത്രം ഗംഭീര കളക്ഷൻ റിപ്പോർട്ട് ആണ് പുറത്തുവിട്ടിരിക്കുന്നത്.

also read :കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : ഷാജൻ സ്കറിയയും അനിൽ അക്കരയും മാപ്പ് പറയണം, വക്കീൽ നോട്ടീസ് അയച്ച് പികെ ബിജു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News