ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ മലയാളി യുവതിക്ക് പരിക്കേറ്റ കണ്ണൂര്‍ ശ്രീകണ്ഠപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിന്റെ ശസ്ത്രക്രിയ വിജയം. നിലവില്‍ ശസ്ത്രക്രിയകഴിഞ്ഞ് ടെല്‍ അവീവ് ആശുപത്രിയില്‍ ഷീജ ചികിത്സയിലാണെന്നും ഞായറാഴ്ച ഉച്ചയ്ക്ക് ഡോക്ടറുടെ ഫോണ്‍വഴി വീഡിയോകോളില്‍ കണ്ടിരുന്നെന്നും സഹോദരി ഷിജി പറഞ്ഞു. ഇവര്‍ ജോലിചെയ്യുന്ന വീട്ടിലെ ആളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
Also Read : കോണ്‍ഗ്രസിന് സംഘപരിവാര്‍ മനസ്സ്; കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന് മുഖ്യമന്ത്രി
സൗത്ത് ഇസ്രയേലിലെ അഷ്‌കിലോണില്‍ ഹമാസ് നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് ഷീജയ്ക്ക് പരിക്കേറ്റത്. ഏഴ് വര്‍ഷമായി ഇവിടെ കെയര്‍ ടേക്കറായി ജോലി ചെയ്തു വരികയായിരുന്നു ഷീജ. ഇസ്രായേല്‍ സമയം ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടന്‍ ഫോണ്‍ സംഭാഷണം നിലച്ചു.
ഷീജയെ ഉടന്‍ തന്നെ സമീപത്തുള്ള ബെര്‍സാലൈ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ടെല്‍ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോവുകയായിരുന്നു. ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു. നിരവധിപേര്‍ സുരക്ഷി സ്ഥാനങ്ങളിലേക്കും ബങ്കറുകളിലേക്കും മാറിയിരുന്നു. ഇസ്രയേലില്‍ ഒറ്റപ്പെട്ടുപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി മീനാക്ഷി ലേഖി അറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here