മലയാളി നഴ്‌സിനെ യുഎസിൽ കാർ കയറ്റിക്കൊന്ന കേസ്: ഭർത്താവിന് ജീവപര്യന്തം

യുഎസിൽ മലയാളി നഴ്‌സിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റിക്കൊന്ന കേസിൽ ഭർത്താവിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയിയുടെ മകൾ 27കാരി മെറിൻ ജോയിയാണ് കൊല്ലപ്പെട്ടത്. മെറിന്റെ ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി ഫിലിപ്പ് മാത്യുവിന് ഫ്‌ളോറിഡ ബ്രോവഡ് കൗണ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാൾക്ക് ജയിൽമോചിതനാകാൻ സാധിക്കില്ല.മാരാകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് അഞ്ച് വർഷത്തെ തടവും വിധിച്ചിട്ടുണ്ട്.

ALSO READ:ഗാസയെ രണ്ടായി വിഭജിച്ച് ഇസ്രയേൽ; വ്യോമാക്രമണം കടുപ്പിച്ചു

മയാമയിലെ കോറൽ സ്പ്രിംഗ്‌സിലുള്ള ബ്രോവഡ് ഹെൽത്ത് ഹോസ്പ്പിറ്റലിലെ നഴ്‌സായിരുന്ന മെറിൻ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ കാർ പാർക്കിംഗിൽ വച്ചാണ് ഫിലിപ്പ് കുത്തിവീഴ്ത്തിയത്. തുടർന്ന് കാർ ശരീരത്തിലൂടെ കയറ്റിയിറക്കുകയും ചെയ്തു. 2020 ജൂലായ 28നായിരുന്നു സംഭവം. ഗാർഹിക പീഡനം മൂലം ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു.
കുറ്റം സമ്മതിച്ചതോടെ പ്രതിയെ വധശിക്ഷയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News