കുവൈറ്റിൽ അറസ്റ്റിലാക്കപ്പെട്ട 19 മലയാളി നേഴ്‌സുമാർ മോചിതരാകുന്നു

മൂന്നാഴ്ചയോളം കുവൈറ്റിലെ ജയിലിൽകിടന്ന 19 മലയാളി നേഴ്‌സുമാരടക്കം ഉൾപ്പെടെ 34 ഇന്ത്യക്കാർ ജയിൽമോചിതരായി. ഇവരെ നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുന്നതിനെതിരെയാണ് ജയിൽമോചിതരായത്.

ALSO READ: ന്യൂസ്‌ ക്ലിക്കിനെതിരായ കേസ്; എഡിറ്റർ പ്രബീർ പുരകായസ്ത ഇന്ന് ദില്ലി ഹൈക്കോടതിയെ സമീപിക്കും

ജയിലിൽനിന്ന് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയ ശേഷം ഇവരെ വീടുകളിലേക്കു മടങ്ങാൻ അനുവദിച്ചു. ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലായിരുന്നു ഇവർ പിടിയിലായത്. ലൈസൻസില്ലാതെ ഓപ്പറേഷൻ തിയേറ്ററിൽ ജോലി ചെയ്തു, യോഗ്യതകൾ മതിയായിരുന്നില്ല എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റെന്നാണ് ഔദ്യോഗിക വിശദീകരണം. പിടിയിലായവരിൽ 5 മലയാളികൾക്ക് ജയിലിൽ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ വഴി അവസരം ഒരുക്കിയിരുന്നു. ഇന്ത്യക്കാർക്കൊപ്പം അറസ്റ്റിലായ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ പൗരൻമാരെയും മോചിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്.

ALSO READ: സിക്കിം മിന്നല്‍ പ്രളയം: മരണം 14 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News