സ്ത്രീധനം കുറഞ്ഞതിന് നിരന്തര പീഡനം, എച്ചിൽ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു; നാഗർകോവിലിൽ മലയാളി അധ്യാപിക ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് ആറ് മാസമാകുന്നതിനിടെ സ്ത്രീധനം പോരെന്ന് ചൂണ്ടിക്കാട്ടി യുവതിക്ക് നിരന്തര പീഡനം, മലയാളി അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കോയമ്പത്തൂർ സ്വദേശിയായ ശ്രുതി(25) ആണ് ഭർതൃ വീട്ടിലെ നിരന്തര പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്. കൊല്ലം പിറവന്തൂർ സ്വദേശിയാണ് ശ്രുതിയുടെ അച്ഛൻ. കഴിഞ്ഞ ഏപ്രിലിലായിരുന്നു തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായി ശ്രുതിയുടെ വിവാഹം നടന്നിരുന്നത്.  10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും ശ്രുതിക്ക് വിവാഹസമയത്ത് സ്ത്രീധനമായി നല്‍കിയിരുന്നു.

ALSO READ: നാട്ടിൽ അടിയൊന്നുമില്ല, ഗുണ്ടാ നേതാവ് ഒരു ധനകാര്യസ്ഥാപനം നടത്തി.. ഉദ്ഘാടനം കളറാക്കാൻ റീലാക്കി സോഷ്യൽമീഡിയയിൽ ഇട്ടു! പിന്നാലെ, ദാ എത്തി പൊലീസ്-അറസ്റ്റ്

എന്നാൽ അത് കുറഞ്ഞുപോയെന്ന് പറഞ്ഞ് നിരന്തരം കാര്‍ത്തിക്കിൻ്റെ അമ്മ വഴക്കുണ്ടാക്കുമായിരുന്നത്രെ. ഇക്കാര്യം വ്യക്തമാക്കുന്ന ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തു വന്നിട്ടുണ്ട്. മരിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് സംഭാഷണത്തിനിടെ പറയുന്ന ശ്രുതി എച്ചില്‍ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ കാര്‍ത്തിക്കിൻ്റെ അമ്മ നിര്‍ബന്ധിച്ചെന്നും ഓഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്. ശുചീന്ദ്രത്തുള്ള ഭര്‍ത്താവിൻ്റെ വീട്ടിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രുതിയോട് വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭർതൃ വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ മടങ്ങിപ്പോയി വീട്ടുകാര്‍ക്ക് നാണക്കേട് ഉണ്ടാക്കില്ലെന്ന് ശ്രുതി പറയുന്നുണ്ട്. ശ്രുതിയുടെ കുടുംബത്തിൻ്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ സ്ഥിരതാമസം ആണ് ശ്രുതിയുടെ കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News