ഈ കണ്ണുകളെ മലയാളികള്‍ എങ്ങിനെ മറക്കും

മലയാളികളുടെ എവര്‍ഗ്രീന്‍ നായികമാരിലൊരാളായ മാധവിയെ ആരും മറക്കാന്‍ സാധ്യതയില്ല. പ്രത്യേകിച്ച് മാധവിയുടെ കണ്ണുകള്‍. ആ കണ്ണുകളില്‍ വിരിഞ്ഞ നിരവധി കഥാപാത്രങ്ങള്‍ മനസില്‍ എന്നും തങ്ങി നില്‍ക്കുന്നതാണ്. ആകാശദൂതിലെ ആനിയെയും വടക്കന്‍ വീരഗാഥയിലെ ആര്‍ച്ചയെയൊന്നും ആര്‍ക്കും മറക്കാന്‍ സാധിക്കില്ല.

Also Read: പത്തനംതിട്ടയില്‍ കാണാതായ യുവാവിന്റെ മൃതദേഹം ആറന്‍മുളയില്‍ കണ്ടെത്തി; അഴുകിയ ശരീരം ലഭിച്ചത് പമ്പാ നദിയില്‍ നിന്ന്

തന്റെ യൗവ്വനകാലത്തു നിന്നുള്ള മനോഹരമായൊരു ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ് മാധവി ഇപ്പോള്‍. ആ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലും മനോഹരമായ ആ കണ്ണുകള്‍ തെളിമയോടെ ജ്വലിച്ചു നില്‍ക്കുന്നു.

Also Read: ‘അവള്‍ ഇനി ഇല്ല…’; സഹോദരിയുടെ മരണവാര്‍ത്ത പങ്കുവെച്ച് ഷാഹിദ് അഫ്രീദി

കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാര്‍ത്ഥ പേര്. ആന്ധ്രപ്രദേശ് സ്വദേശിനിയായ മാധവി ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം അഭിനയിച്ചു. ഒരു വടക്കന്‍ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുള്ള അനന്തന്‍, നൊമ്പരത്തിപൂവ് എന്നിങ്ങനെ പത്തിലേറെ മലയാള ചിത്രങ്ങളിലും മാധവി അഭിനയിച്ചു. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന മാധവിയുടെ രണ്ടു ചിത്രങ്ങളാണ് ആകാശദൂതും ഒരു വടക്കന്‍ വീരഗാഥയും. ഈ കഥാപാത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News