‘ദി റിയൽ കേരള സ്റ്റോറി’; ഏതു പ്രതിസന്ധിയിലും ഒന്നിച്ചു നിൽക്കുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് 34 കോടിയിലൂടെ മലയാളികൾ

വധശിക്ഷക്ക് വിധിച്ച് സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി ഒന്നിച്ചു നിന്ന് വിജയം നേടിയതോടെ വീണ്ടും കേരളം മാതൃകയായിരിക്കുകയാണ്. ഏതു പ്രതിസന്ധിയിലും മലയാളികൾ ഒന്നിച്ചു നിൽക്കുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് 34 കോടി സമാഹരണത്തിലൂടെ. പ്രളയത്തിലും കോവിഡിലുമൊക്കെ ഒത്തൊരുമ കാണിച്ച മലയാളികൾ മതമോ രാഷ്ട്രീയമോ ഒന്നുമല്ല സഹജീവി സ്നേഹമാണ് വലുത് എന്ന് വീണ്ടും വീണ്ടും കാണിച്ച് തരികയാണ്. ഇപ്പോഴിതാ 34 കോടി ശേഖരണത്തിലൂടെ ഇതാണ് യഥാർത്ഥ കേരള സ്റ്റോറി എന്ന് ഒന്നുകൂടെ ആവർത്തിക്കുകയാണ് കേരളം.

ALSO READ: കാണാതായ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നിരവധിപേരുടെ പ്രയത്നമാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്.നാട്ടിലെ സാമൂഹിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് കമ്മിറ്റി രൂപീകരിച്ച് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചിരുന്നു. ബോബി ചെമ്മണ്ണൂരും സോഷ്യൽമീഡിയ ഇൻഫ്ലുൻസറായ കടൽമച്ചാനും ഉൾപ്പടെയുള്ളവർ ഈ ലക്ഷ്യത്തിനായി നന്നായി പ്രയത്നിച്ചു.വിവിധ മത, രാഷ്ട്രീയ, ജീവകാരുണ്യ സംഘടനകളും വ്യവസായികളും പ്രവാസി മലയാളികളും കേരളത്തിലും പുറത്തുമുള്ള മനുഷ്യസ്നേഹികളുമെല്ലാം ഒന്നിച്ചതോടെയാണ് ഏതാനും ദിവസങ്ങള്‍ കൊണ്ട് വലിയൊരു ലക്ഷ്യം വിജയത്തിലേക്കെത്തിയത്.സമാഹരിച്ച തുക ഇന്ത്യന്‍ എംബസി വഴി സൗദി കുടുംബത്തിന് നല്‍കും.

18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുള്‍ റഹീം. ദയാധനം നല്‍കാന്‍ ഇനിയും മൂന്നു ദിവസം ബാക്കിനില്‍ക്കെയാണ് തുക സമാഹരണം ലക്ഷ്യത്തിലേക്കെത്തിയത്.2006ല്‍ 24ന് 26-ാം വയസിലാണ് കൊലക്കുറ്റം ചുമത്തപ്പെട്ടു ജയിലിലാകുന്നത്.

ALSO READ: വാഹനങ്ങളിൽ തോന്നുംപോലെ ഭാരം കയറ്റരുത്, അമിതഭാരം അപകടം ക്ഷണിച്ചുവരുത്തും; മുന്നറിയിപ്പുമായി എംവിഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News