മനുഷ്യക്കടത്ത് സംഘം ലാവോസിലേക്ക് ആളുകളെ കടത്തിയത് സൈബർ തട്ടിപ്പിന്, ഇരയായത് നൂറിലധികം മലയാളികൾ

Cyber Crime

മനുഷ്യക്കടത്ത് സംഘം ലാവോസിലേക്ക് ആളുകളെ കടത്തിയത് സൈബർ തട്ടിപ്പിനായെന്ന് ദേശീയ അന്വേഷണ ഏജൻസി. പ്രത്യേക കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം അന്വേഷണ ഏജൻസി സൂചിപ്പിക്കുന്നത്. അഞ്ചുപേരടങ്ങുന്ന സംഘമാണിതിന് നേതൃത്വം നൽകുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു. ചൈനീസ് തട്ടിപ്പുകാർക്കായി ഇന്ത്യക്കാരെ അയക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെയുള്ള കുറ്റപത്രമാണ് എൻ.ഐ.എ. പ്രത്യേക കോടതിയിൽ സമർപ്പിച്ചത്.

Also Read: ഓം പ്രകാശിനെതിരായ ലഹരിക്കേസ്; നടി പ്രയാഗ മാര്‍ട്ടിന് ക്ലീന്‍ ചീറ്റ്

ആഗോള ഓൺലൈൻ തട്ടിപ്പിന്റെ കേന്ദ്രമായ ലാവോസിലെ ഗോൾഡൻ ട്രയാംഗിളിലെ സ്‌പെഷ്യൽ ഇക്കണോമിക് മേഖലയിലെ കോൾ സെന്റർ-ക്രിപ്‌റ്റോ കറൻസി തട്ടിപ്പിലേക്കാണ് ഇരകളെ എത്തിക്കുന്നത്. മനുഷ്യക്കടത്തുകാരുടെ സുസംഘടിതമായ ശൃംഖല അന്വേഷണത്തിൽ കണ്ടെത്തിയതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

Also Read: കുഞ്ഞിന്റെ ദേഹത്ത് നേരത്തേയും അടിയുടെ പാടുകള്‍, ഒരു മാസത്തോളമായി സ്‌കൂളില്‍ പോകുമ്പോള്‍ മടി; മട്ടാഞ്ചേരിയില്‍ അധ്യാപികയുടെ ക്രൂരത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News