ഇരട്ടനേട്ടം കൈവരിച്ച് മലയാളി താരം അലക്സിയ എല്‍സ അലക്സാണ്ടര്‍

യോനെക്സ്- സണ്‍റൈസ് അഖിലേന്ത്യാ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇരട്ടനേട്ടം കൈവരിച്ച് മലയാളി താരം അലക്സിയ എല്‍സ അലക്സാണ്ടര്‍. അലക്സിയ ദുബായില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ALSO READ:ടൈംസ് ആഗോള റാങ്കിംഗ്; എം.ജി സര്‍വകലാശാലയ്ക്ക് മുന്നേറ്റം

അണ്ടര്‍ 13 വിഭാഗത്തില്‍ ഡബിള്‍സില്‍ സ്വര്‍ണവും സിംഗിള്‍സില്‍ വെള്ളിയും നേടിയാണ് അലക്സിയ അഭിമാനമായത്. ഡബിള്‍സില്‍ തെലങ്കാനയുടെ ഹംസിനി ചാദരം ആയിരുന്നു അലക്സിയയുടെ കൂട്ടാളി. മുമ്പ് കൊല്‍ക്കത്തയില്‍ ഇതേ പരമ്പരയില്‍ സിംഗിള്‍സിലും ഡബിള്‍സിലും വെങ്കലം നേടിയിരുന്നു.

ALSO READ:നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ ഗൂഗിള്‍ വ്യാപകമായി ഉപയോഗിക്കുന്നു; പരാതികളുമായി ഉപയോക്താക്കള്‍

അടൂര്‍ കണ്ണംകോട് അറപുറയില്‍ ലൂയി വില്ലയില്‍ റോമി അലക്സാണ്ടര്‍ ലൂയിസിന്റെയും റീജ റോമിയുടെയും മകളാണ് അലക്സിയ. റീജ സംസ്ഥാന ബാസ്‌ക്കറ്റ്ബോള്‍ താരമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News