സൗദിയില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍, 5 വയസുകാരി മകള്‍ സുരക്ഷിത; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തെന്ന് സൂചന

Saudi Arabia

സൗദി അറേബ്യയില്‍ മലയാളി ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ ദമാമിനു സമീപം അല്‍കോബാറിലെ തുഖ്ബ എന്ന സ്ഥലത്ത് കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹന്‍(37), ഭാര്യ രമ്യമോള്‍(28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്തെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ അഞ്ചുവയസ്സുള്ള മകള്‍ ആരാധ്യ സുരക്ഷിതയാണെന്ന് അധികൃതര്‍ അറിയിച്ചു. അനൂപ് മോഹന്‍ ഏറെക്കാലമായി തുഖ്ബയില്‍ വര്‍ക്ക്ഷോപ്പ് പെയിന്റിങ് തൊഴിലാളിയാണ്.

Also Read : കോട്ടയം മൂലവട്ടം മുപ്പായിപ്പാടത്ത് അരളി ഇല ജ്യൂസ് കഴിച്ച ഗൃഹനാഥന്‍ മരിച്ചു ; അരളി ഇല ജ്യൂസ് കഴിച്ചത് അബദ്ധത്തില്‍ എന്ന് സൂചന

ഭാര്യയും മകളും സന്ദര്‍ശന വിസയിലാണ് സൗദിയില്‍ എത്തിയത്. സന്ദര്‍ശക വിസയുടെ കാലാവധി തീരുന്നതിനാല്‍ അടുത്ത മാസം ഭാര്യയും മകളും നാട്ടിലേക്ക് പോവാനിരിക്കെയാണ് ദാരുണമായ സംഭവമുണ്ടായത്.

കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപത്ത് താമസിക്കുന്ന സ്വദേശികളെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അനൂപ് ഫാനില്‍ തൂങ്ങി മരിച്ചതായാണ് റിപ്പോര്‍ട്ട്. അനൂപിനെ ഫാനില്‍ തൂങ്ങിയനിലയിലും രമ്യമോളെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അനൂപ് മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായും സൂചനകളുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News