ഇറാൻ ബന്ധിയാക്കിയ ഇസ്രയേൽ കപ്പലിലെ മലയാളി ജീവനക്കാർ നാട്ടിലെത്തി

ഇറാൻ ബന്ധിയാക്കിയ ഇസ്രയേൽ കപ്പലിലെ മലയാളി ജീവനക്കാർ നാട്ടിലെത്തി. മോചിതരായ കോഴിക്കോട് സ്വദേശി ശ്യാം നാഥ്, പാലക്കാട്‌ സ്വദേശി സുമേഷ്, വയനാട് നിന്നുള്ള ധനേഷ് എന്നിവരാണ് നാട്ടിലെത്തിയത്. 58 ദിവസത്തിന് ശേഷമാണ് മോചനം. ദുബായ് വഴി വിമാന മാർഗം ഇന്ന് രാവിലെ 9 മണിക്കാണ് 3 പേരും നെടുമ്പാശേരി എയർപോർട്ടിൽ എത്തിയത്. ഏപ്രിൽ 13 നാണ് യുഎഇയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇസ്രായേൽ കമ്പനിയായ എം എസ് സിയുടെ ഏരീയസ് എന്ന ചരക്ക് കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സൈന്യം പിടിച്ചെടുത്തത്.

Also Read: പുതിയ ദുബായ് കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കും വഹിച്ചത് മലയാളികൾ; കുവൈറ്റിലെ തീപിടിത്തത്തിൽ മരണപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കെ ജെ ജേക്കബ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News