ബ്രിട്ടനിൽ നവജാതശിശുവിനെ കാണാനെത്തിയ മലയാളി ശുചിമുറിയിൽ മരിച്ച നിലയിൽ

ബ്രിട്ടനിൽ നവജാതശിശുവിനെ കാണാൻ ആശുപത്രിയിലെത്തിയ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കറുകച്ചാൽ സ്വദേശി ഷൈജു സ്കറിയ ജെയിംസിനെ(37)യാണ് ആശുപത്രിയുടെ കാന്റീൻ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം വൈകിട്ട് ഇംഗ്ലണ്ടിലെ പ്ലിമത്തിലായിരുന്നു സംഭവം.

സിസേറിയന് ശേഷം ആശുപത്രിയിൽ കഴിയുന്ന നഴ്സായ ഭാര്യയേയും കുഞ്ഞിനേയും കണ്ടശേഷം ഭക്ഷണം കഴിക്കാൻ പോയ ഷൈജുവിനെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ഷൈജുവിന്റെ ഭാര്യ നിത്യ രണ്ടു ദിവസം മുമ്പാണ് സിസേറിയനിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ കഴിയുന്ന നിത്യയെയും കുഞ്ഞിനെയും കാണാനെത്തിയ ഷൈജു ഭക്ഷണം കഴിക്കാനായി ആശുപത്രി കാന്റീനിലേക്കു പോയി. ഏറെനേരം കഴിഞ്ഞുട്ടും തിരിച്ചു വന്നില്ല. ഷൈജുവിന്റെ ഫോണിലേക്ക് നിത്യ വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഇതോടെ നിത്യ ആശുപത്രി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് കാന്റീനിലെ ശുചിമുറിയിൽ വീണുകിടക്കുന്ന നിലയിൽ ഷൈജുവിനെ കണ്ടെത്തിയത്. ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുവർഷം മുമ്പാണ് ഷൈജുവും കുടുംബവും ബ്രിട്ടനിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News