ഒമാനിൽ കൊല്ലം സ്വദേശി മുങ്ങി മരിച്ചു

നീന്താൻ ഇറങ്ങിയ കൊല്ലം സ്വദേശി മുങ്ങിമരിച്ചു. ഖസബിനടുത്ത് മുസ്സന്ദം ദിബ്ബയിൽ ആണ് അപകടം നടന്നത്. കടപ്പാക്കട ഉളിയക്കോവിൽ കോതേത്ത് കുളങ്ങര കിഴക്കതിൽ ശശിധരന്റെ മകൻ ജിതിനാണു മരിച്ചത്.

ALSO READ: ദേവഗൗഡയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് സി.കെ നാണു വിഭാഗം

ഒരു ദിവസത്തെ വിസയിൽ ഒമാനിൽ എത്തിയ ദിബ്ബയിൽ ജിതിനും സുഹൃത്തുക്കളും ദുബായിലാണ് ജോലി നോക്കിയിരുന്നത്. ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ ജീവനക്കാരനായ 4 മാസം മുൻപാണു ജിതിൻ ദുബായിൽ‌ ജോലിക്ക് എത്തിയത്.

ദ്വീപിലെ ബോട്ടിങ്ങിനു ശേഷം നീന്തുന്നതിനിടയിൽ ദ്വീപിനു സമീപം ജിതിൻ മുങ്ങിത്താഴുകയായിരുന്നു.

ALSO READ: ഇന്ത്യയിൽ ആദ്യമായി ധനകാര്യ അടിയന്തരാവസ്ഥയുടെ ഭീഷണി കേന്ദ്ര സർക്കാർ ഒരു സംസ്ഥാനത്തിനു നേരെ ഉയർത്തുകയാണ് ; തോമസ് ഐസക്

മാതാവ്: ശോഭ. ഭാര്യ: രേഷ്മ. മകൾ: ഋതു. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്ക്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News