യു എ ഇയില്‍ വര്‍ക്ക്‌ഷോപ്പിലുണ്ടായ പൊട്ടിത്തെറിയില്‍ പരുക്കേറ്റ മലയാളി മരിച്ചു

യു എ ഇയിലെ ഉമ്മുല്‍ഖുവൈനില്‍ കഴിഞ്ഞ ദിവസം വര്‍ക്ക്‌ഷോപ്പിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ മലയാളി മരിച്ചു. എറണാകുളം സ്വദേശി മറ്റപ്പിള്ളില്‍ ഇബ്രാഹിമാണ് (57) മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.ഒപ്പം പൊള്ളലേറ്റ കോഴിക്കോട് സ്വദേശി സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു. ഇദ്ദേഹത്തെ സുരേഷിനെ വിദഗ്ധ ചികിത്സക്കായി അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.

വ്യാഴാഴ്ച്ച ഗ്യാരേജില്‍ ടാങ്കര്‍ അറ്റകുറ്റപണി നടക്കു ന്നതിനിടെയാണ് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് സ്‌ഫോടനമുണ്ടായത്. ബംഗ്‌ളദേശ് സ്വദേശിയായ നൂര്‍ ആലം സംഭവദിവസം മരിച്ചു. മൂന്ന് മലയാളിക്കാണ് പരുക്കേറ്റത്.

നിസാര പരുക്കേറ്റ മോഹന്‍ലാല്‍ എന്ന ജീവക്കാരനെ പ്രാഥമിക ചികിത്സക്ക് വിശേഷം വിട്ടയച്ചു. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡ്?ലാന്‍ഡ് ഓട്ടോഗാരേജിലാണ് അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News