റിയാദിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

സൗദി റിയാദിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. ഖസീം പ്രവാസി സംഘം മുൻ കേന്ദ്ര കമ്മറ്റി അംഗം അബ്ദുൽ സത്താറിന്‍റെ മകനും വെജിറ്റബിൾ മാർക്കറ്റ് മുൻ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന തിരുവനന്തപുരം പെരുമാതുറ സ്വദേശി ഹാരിസ് ആണ് മരിച്ചത്. 32 വയസായിരുന്നു. റിയാദ് സുലൈ മേഖലയിൽ കുടിവെള്ള കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ഹാരിസ്. താമസ സ്ഥലത്ത് നിന്നും നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News