റിയാദിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

gulf death

റിയാദിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം സ്വദേശി അനിൽ നടരാജനാണ് മരിച്ചത്.

റിയാദിലെ  റഫായ ജംഷിയിൽ ആണ് സംഭവം. ജോലി സ്ഥലത്ത് വെച്ചാണ് അനിൽ മരണപ്പെട്ടത്.ജോലിക്കിടയിൽ ഇയാൾ കുഴഞ്ഞ് വീഴുകയായിരുന്നു. റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിംഗ്   ജോലികൾ ചെയ്ത് വരികയായിരുന്നു  അനിൽ . 

ALSO READ; തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം; കുവൈത്തിൽ പരിഷ്കരണം വരുന്നു

അതേസമയം അനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള  നടപടികൾ ആരംഭിച്ചിട്ടുണ്ട്.കേളി  ജീവകാരുണ്യകമ്മറ്റിയുടെ നേതൃത്വത്തിലാണ്മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള  നടപടികൾ നടന്നു വരുന്നത്. 

കഴിഞ്ഞ ദിവസം സൗദിയിലും സമാന രീതിയിൽ ഒരു മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. സൗദി ജുബൈലിലായിരുന്നു സംഭവം. മലപ്പുറം നിലമ്പൂർ സ്വദേശി മുണ്ടേരി അവഞ്ഞിപ്പുറം അബ്ദുൽ അസീസ്  ആണ്   മരിച്ചത്. ജുബൈലിൽ  കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു അദ്ദേഹം.

ENGLISH NEWS SUMMARY: Malayali died of heart attack in Riyadh. The deceased was identified as Anil Natarajan, a native of Kollam Paripally.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News