റാസല്‍ഖൈമയിലെ അപകടത്തില്‍ ദാരുണാന്ത്യം; മലയാളി പ്രവാസിയുടെ സംസ്‌കാരം നടന്നു

റാസല്‍ഖൈമയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച കൊല്ലം സ്വദേശിനിയുടെ സംസ്‌കാരം നടന്നു. നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനന്‍ ആണ് മരിച്ചത്.

ALSO READ:കല്യാണം ഓണ്‍ലൈനില്‍, പാകിസ്ഥാനി പങ്കാളിയെ കാണാന്‍ വ്യാജ രേഖകള്‍; യുവതിക്കെതിരെ മഹാരാഷ്ട്ര പൊലീസ്

റാസല്‍ഖൈമയില്‍ ഹോട്ടല്‍ ജീവനക്കാരിയായിരുന്നു. ഉച്ചയ്ക്കുള്ള ഷിഫ്റ്റില്‍ ജോലിക്ക് കൊണ്ടുപോകാനായി ഹോട്ടലിന്റെ വാഹനം കെട്ടിടത്തിന് മുമ്പില്‍ കാത്തുനില്‍ക്കുമ്പോഴാണ് സംഭവമുണ്ടായത്.

ALSO READ:സിംപിളാണ്, ബട്ട് പവര്‍ഫുള്‍; പഞ്ഞിപോലെ ഓട്‌സ് പുട്ട്

കഴിഞ്ഞ 44 വര്‍ഷമായി റാസല്‍ഖൈമയില്‍ പ്രവാസികളായ കുടുംബത്തിലെ അഞ്ച് മക്കളിലൊരാളാണ് ഗൗരി. മൂന്ന് സഹോദരിമാരും ഒരു സഹോദരനും റാസല്‍ഖൈമയില്‍ ജോലി ചെയ്യുന്നു. പിതാവ് മധുസൂദനന്‍ കൊല്ലം സ്വദേശിയും മാതാവ് രോഹിണി ശ്രീലങ്കന്‍ സ്വദേശിനിയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News