ഉത്തരേന്ത്യയിലുണ്ടായ പ്രളയത്തില്‍ ഹിമാചലില്‍ കുടുങ്ങി മലയാളി ഡോക്ടർ മാരുടെ സംഘം. കൊച്ചി കളമശേരി മെഡിക്കൽ കോളേജിലെയും തൃശൂർ മെഡിക്കൽ കോളേജിലെയും രണ്ട് സംഘങ്ങളാണ് പ്രളയത്തിൽ കുടുങ്ങി പോയത്.
തൃശൂർ മെഡിക്കൽ കോളജിലെ പതിനെട്ടു ഡോക്ടർമാരാണ് ഹിമാചലിൽ കുടുങ്ങിയത്. കുളു ജില്ലയിലെ കിർഗംഗ പ്രദേശത്താണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. സംഘത്തിലെ എല്ലാവരും സുരക്ഷിതരാണ്. കഴിഞ്ഞ 26-ാം തിയതിയാണ് തൃശൂർ മെഡിക്കൽ കോളജിൽ നിന്നുള്ള യുവ ഡോക്ടേഴ്‌സിന്റെ സംഘം വടക്കേ ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നത്. റോഡ് ഗതാഗതം പുനസ്ഥാപിച്ചു കഴിഞ്ഞാൽ ഉടനടി ഇവരെ ഡൽഹിയിൽ എത്തിക്കുമെന്ന് ട്രാവൽ ഏജൻസി വ്യക്തമാക്കി.
also read; ‘ഹാപ്പി ബര്‍ത്ത്‌ഡേ മൈ ഫൂഡീ ഹസ്ബന്‍ഡ്’; രവീന്ദറിന് മഹാലക്ഷ്മിയുടെ പിറന്നാള്‍ സമ്മാനം; വീഡിയോ
കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നുള്ള 27 അംഗ സംഘമാണ് മണലിയിൽ കുടുങ്ങിയത്.കുടുങ്ങിപ്പോയ എല്ലാപേരും സുരക്ഷിതരാണെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here