മലയാളി ഡ്രൈവര്‍ തമിഴ്‌നാട്ടില്‍ കുത്തേറ്റു മരിച്ചു; പണം തട്ടാനുള്ള ശ്രമത്തിനിടെയെന്ന് സംശയം

ചെന്നൈ: മലയാളി ഡ്രൈവര്‍ തമിഴ്‌നാട്ടില്‍ കുത്തേറ്റു മരിച്ചു. ലോറി ഡ്രൈവറായ നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസാണ് മരിച്ചത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നതെന്ന് കൃഷ്ണഗിരി പൊലീസ് വ്യക്തമാക്കി.

പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൃഷ്ണഗിരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. വീട്ടുപകരണങ്ങളുമായി കഴിഞ്ഞാഴ്ച ബെംഗളുരുവിലേക്ക് പോയതാണ് ഏലിയാസ്. അവിടെ നിന്നും മടങ്ങുമ്പോഴാണ് സംഭവം.

ALSO READ: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ സംബന്ധിച്ച് തർക്കം, സ്ഥലത്ത് സംഘർഷാവസ്ഥ

കുത്തേറ്റ് മരിച്ച നിലയിലാണ് ഏലിയാസിനെ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വിവരം അറിഞ്ഞ് ഏലിയാസിന്‍റെ ബന്ധുക്കൾ കൃഷ്ണഗിരിയിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി സി ടി വി ക്യാമറകൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Malayali driver stabbed to death in Tamil Nadu Krishna Giri, Malayalam Crime News

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News