റിയാദില്‍ ഹൃദയാഘാതം മൂലം മലയാളി പ്രവാസിക്ക് ദാരുണാന്ത്യം. 13 ദിവസം മുമ്പ് റിയാദിലെ താമസസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി തെക്കത്ത് വീട്ടില്‍ ഹരിദാസിന്റെ (63) മൃതദേഹമാണ് നാട്ടില്‍ കൊണ്ടുപോയി.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ട് എത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദിലുള്ള മാതൃസഹോദരി പുത്രന്‍ പ്രസാദ് കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായം തേടുകയായിരുന്നു.
ഔദ്യോഗിക നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ഭാരവാഹികളായ റഫീഖ് മഞ്ചേരി, റിയാസ് തിരൂര്‍ക്കാട്, ഷറഫുദ്ദീന്‍ ചേളാരി, നസീര്‍ കണ്ണേരി എന്നിവര്‍ നേതൃത്വം നല്‍കി. പരേതരായ കുട്ടികൃഷ്ണന്‍, സരോജനി അമ്മ എന്നിവരാണ് മാതാപിതാക്കള്‍. മൃദുലയാണ് ഭാര്യ, ഏക മകന്‍: പ്രണവ്.
തൊഴില്‍ വിസയില്‍ ഏഴ് വര്‍ഷം മുന്‍പ് റിയാദിലെത്തിയ ശേഷം ഹരിദാസ് നാട്ടില്‍ പോയിട്ടില്ല. റിയാദിലെത്തിയ ഹരിദാസിന് എക്‌സിറ്റ് 23ലെ ഖുറൈസ് മാളിലായിരുന്നു ജോലി. പലവിധ കാരണങ്ങളാല്‍ നാട്ടിലേക്കുള്ള യാത്രനീണ്ടു. അതിനിടെ 13 ദിവസം മുമ്പ് റിയാദ് ശുമൈസിയിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here