മൈസൂരിൽ കാറപകടം, മലയാളികളായ അച്ഛനും മകനും മരിച്ചു

മൈസൂരിൽ എട്ടു പേരടങ്ങുന്ന മലയാളി സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന അച്ഛനും മകനും മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അബ്ദുള്‍ നാസര്‍, മകന്‍ നഹാസ് എന്നിവരാണ് മരിച്ചത്. മൈസൂർ നഞ്ചന്‍കോടിനും ഗുണ്ടല്‍പ്പേട്ടിനുമിടയിലുള്ള പൊസഹള്ളി ഗേറ്റിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ്‌ അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു.

also read :അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്കം; 31 മരണം

മലപ്പുറം വണ്ടൂരിന് സമീപമുള്ള വാണിയമ്പലത്തു നിന്ന് 8പേരടങ്ങുന്ന സംഘമാണ് മൈസൂരിലേക്ക് തിരിച്ചത്. എന്നാൽ മൈസൂർ പോസഹള്ളി ഗേറ്റിനു സമീപം കാർ റോഡിലെ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അബ്ദുള്‍ നാസറും മകന്‍ നഹാസം മരിച്ചിരുന്നു. മറ്റുള്ളവരെ നിസ്സാര പരുക്കുകളോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയം മഴയുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.

also read :മുന്‍ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ കണ്ടു; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് 25കാരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News