ശ്രീകാന്ത് വെട്ടിയാരുടെ വീഡിയോ പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്റെ മകൻ

സോഷ്യൽ മീഡിയ താരമായ ശ്രീകാന്ത് വെട്ടിയാരുടെ വീഡിയോ പങ്കുവെച്ച് അനന്തപദ്മനാഭൻ. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകനായ പി. പത്മരാജന്റെ മകനാണ് അനന്തപദ്മനാഭൻ.

ശ്രീകാന്ത് വെട്ടിയാരും കൂട്ടുകാരും ചെയ്ത ‘ഞാൻ ഗന്ധർവ്വൻ’ സിനിമയുടെ സ്പൂഫ് വീഡിയോ ആണ് അനന്തപദ്മനാഭൻ പങ്കുവെച്ചത്.

‘ശ്രീകാന്തിൻ്റെ ‘ഗന്ധർവ്വൻ’ സ്കിറ്റ് കണ്ട് ചിരിച്ച് പാല് പുളിച്ചു. അച്ഛനുണ്ടായിരുന്നെങ്കിലും അറഞ്ഞ് ചിരിച്ചേനെ” എന്ന് അനന്തപദ്മനാഭൻ ഓർമ്മകൾ പങ്കുവെച്ചപ്പോൾ കൂട്ടിച്ചേർത്തു.

ALSO READ: എന്തുകൊണ്ട് ഭ്രമയുഗത്തിൽ മമ്മൂട്ടി? ‘അതിന് മൂന്ന് കാരണങ്ങൾ ഉണ്ട്’, സിനിമ കാണാൻ പ്രായം പ്രശ്നമോ? സംവിധായകൻ പറയുന്നു

1991 പുറത്തിറങ്ങിയ റൊമാൻ്റിക് ഫാൻ്റസി സിനിമയാണ് ‘ഞാൻ ഗന്ധർവ്വൻ’. പി. പത്മരാജൻ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ നിതീഷ് ഭരദ്വാജ്, സുപർണ ആനന്ദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കടൽത്തീരത്ത് കണ്ടെത്തിയതും എന്നാൽ മറ്റുള്ളവർക്ക് അദൃശ്യവുമായ ഒരു തടി പ്രതിമയിൽ നിന്ന് പ്രത്യക്ഷപ്പെടുന്ന ഗന്ധർവ്വനോടുള്ള ഒരു പെൺകുട്ടിക്കുള്ള അഭിനിവേശത്തെയും പ്രണയത്തെയും കുറിച്ചുള്ള ഒരു നിഗൂഢ ഫാൻ്റസിയാണ് ഈ സിനിമ.

റിലീസായ സമയത്ത് സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. എന്നാൽ കാലാന്തരത്തിൽ ഒരു ക്ലാസ്സിക് ചിത്രമായി മാറുകയായിരുന്നു ‘ഞാൻ ഗന്ധർവ്വൻ’.

അനന്തപദ്മനാഭന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News