‘സിനിമയിൽ നായികയാക്കാം’; യുവനടിയില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത നിർമാതാവ് പിടിയിൽ

സിനിമയിൽ നായികയാക്കാമെന്ന് വാ​ഗ്ദാനം നൽകി യുവനടിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത നിർമാതാവ് അറസ്റ്റിൽ. മലപ്പുറം കീഴുപറമ്പ് സ്വദേശി എം കെ ഷക്കീറാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് പലാരിവട്ടം പൊലീസ് ഇയാളെ പിടികൂടുന്നത്.

Also Read:വിമാനത്തിലെത്തി മോഷണം നടത്തി വിമാനത്തിൽ മടക്കം; പ്രതിയെ വലയിലാക്കി കേരളാ പൊലീസ്

ഇരുത്തിയേഴ് ലക്ഷം രൂപയാണ് തൃക്കാക്കര സ്വദേശിയായ യുവനടിയിൽ നിന്നും ഇയാൾ തട്ടിയെടുത്തത്. താൻ നിർമിക്കാൻ പോകുന്ന പുതിയ തമിഴ് ചിത്രത്തിൽ നായികയാക്കാമെന്നാണ് ഷക്കീർ നടിയോട് പറഞ്ഞിരുന്നത്. തുടർന്ന് പലപ്പോഴായി നടിയിൽ നിന്നും ഇയാൾ പണം കൈപ്പറ്റുകയായിരുന്നു.
നടിയെ നായികയാക്കി ‘രാവണാസുരന്‍’ എന്ന തമിഴ് ചിത്രം നിര്‍മിക്കാന്‍ ഷക്കീർ തീരുമാനിച്ചിരുന്നു. എന്നാൽ ഷൂട്ടിം​ഗ് തുടങ്ങി ​കുറച്ച് ദിവസങ്ങൾക്കുശേഷം സാമ്പത്തിക പ്രതിസന്ധിയാണെന്നും അതിനാൽ ഷൂട്ടിം​ഗ് മുടങ്ങാൻ സാധ്യതയുണ്ടെന്നും ഇയാൾ യുവതിയോട് പറഞ്ഞു .

Also Read:പകരക്കാരനില്ലാത്ത മലയാളത്തിൻ്റെ ബഷീർ

നാല് മാസത്തിനുള്ളിൽ തിരികെ നൽകാമെന്ന കരാറിൽ ഷക്കീർ നടിയിൽ നിന്ന് പണം വാങ്ങി.  പിന്നീട് ഇയാൾ നടിയെ സിനിമയിൽ നിന്ന് ഒഴിവാക്കി. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും ഇയാൾ യുവതിക്ക് പണം തിരികെ നൽകിയില്ല . കൂടാതെ പണം ആവശ്യപ്പെട്ട യുവതിയോട് ഇയാൾ ലൈം​ഗിക ചുവയോടെ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News