കോപ്പ അമേരിക്കയുടെ ഗാലറിയിൽ ആവേശമായി ‘അർജന്റീന ഫാൻസ്‌, അട്ടപ്പാടി’

കോപ്പ അമേരിക്ക മത്സരങ്ങളിൽ അർജന്റീനയും ക്യാനഡയുമായുള്ള മത്സരത്തിന്റെ ഗാലറിയിൽ ഒരു മലയാള ശബ്ദം. ‘അർജന്റീന ഫാൻസ്‌, അട്ടപ്പാടി’യുടെ പോസ്റ്റർ പിടിച്ച ആളിൽ നിന്നാണത്. കഴിഞ്ഞ ദിവസം അറ്റ്ലാന്റയിലെ മെഴ്‌സിഡീസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന അർജന്റീന – കാനഡ മത്സരത്തിനാണ് കേരളത്തിന്റെ ശബ്ദം വിളിച്ചു പറഞ്ഞ് ഒരു അട്ടപ്പാടിക്കാരൻ എത്തിയത്. 4 വർഷമായി യുഎസ്എയിലെ ജോർജിയയിലെ ഒരു റെസ്റ്റാറ്റാന്റിൽ ഷെഫ് ആയി ജോലി ചെയ്യുകയാണ് അഗളി ജെല്ലിപ്പാറ കൊരണ്ടിക്കാരൻ ടോണി സണ്ണി.

Also Read: മീൻ പീര ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു, എല്ലാ കറികളും മാറി നിൽക്കും

മെസ്സിയോടും അർജന്റീനയോടുമുള്ള ടോണിയുടെ സ്നേഹവും ആവേശവും താമസസ്ഥലത്ത് നിന്ന് അര മണിക്കൂർ ദൂരെയുള്ള സ്റ്റേഡിയത്തിലേക്ക് എത്തിക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. മത്സരത്തിനിടയിൽ ദൂരെ മെസ്സിയെ കണ്ടപ്പോൾ ടോണിയുടെ കണ്ണൊന്ന് നിറഞ്ഞു. പിന്നീട് ആവേശത്തിന്റെ നിമിഷങ്ങളായിരുന്നു. 2 – 0 എന്ന സ്‌കോറിൽ കളി ജയിക്കുകയും കൂടെ ചെയ്തതോടെ ആവേശം ഇരട്ടിയായി.

Also Read: സിഎസ്‌ഐആർ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നു; നീറ്റ് – നെറ്റ് പരീക്ഷയിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്

അർജന്റീനയ്ക്ക് അഭിവാദ്യവുമായി പോസ്റ്റർ ഉയർത്തി ആവേശപ്രകടനം കാഴ്ചവച്ച ഇന്ത്യക്കാരനെ കാണാനും ഫോട്ടോ എടുക്കാനും കുറച്ച് അർജന്റീനക്കാരും എത്തിയെന്നും ടോണി പറയുന്നു. അട്ടപ്പാടിയുടെ പേര് ലോകത്തിന്റെ മറ്റൊരു ദിക്കിൽ അറിയിക്കാൻ കഴിഞ്ഞതിലും ടോണിക്ക് അതിയായ ആഹ്ലാദമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News