മുംബൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മലയാളി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

മുംബൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മലയാളി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്. മുംബൈയിൽ കുർളയിലാണ് സംഭവം. രണ്ട് വർഷം മുമ്പ് മലയാളിയായ കൗമാരക്കാരിയെ താമസസ്ഥലത്ത് വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മലയാളിയടക്കം മൂന്ന് പ്രതികൾക്കെതിരെ മുംബൈ പോലീസ് കേസെടുത്തത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്ത് വിജി ആൽബിനെതിരെ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. വിജിയുടെ സുഹൃത്ത് ശോഭന പുർബിയ, ശോഭനയുടെ കാമുകൻ പങ്കജ് ഗോഹിൽ എന്നിവരാണ് സംഭവത്തിലെ മറ്റു പ്രതികൾ. മലയാളിയായ വിജി റെയിൽവേ ജീവനക്കാരിയാണ്.

ALSO READ: മൂവാറ്റുപുഴയില്‍ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ആശുപത്രിയിലെ നഴ്‌സായ അമ്മ ഡ്യൂട്ടിക്ക് പോയ സമയത്താണ് വിജിയും സുഹൃത്തുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത്. മുംബൈയിലെ കുർളയിൽ താമസിക്കുന്ന മാവേലിക്കര സ്വദേശിനിയായ പെൺകുട്ടിയുടെ അമ്മയാണ് പതിനേഴുകാരിയായ മകളെ പീഡിപ്പിച്ചവർക്കെതിരെ പരാതി നൽകിയത്. നീണ്ട കൗൺസിലിംഗിന് ശേഷമാണ് രണ്ട് വർഷം മുമ്പ് നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് 17 വയസ്സുള്ള പെൺകുട്ടി അമ്മയോട് തുറന്നുപറഞ്ഞത്. ഇതേത്തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. മുംബൈ പൊലീസ്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. ലൈംഗിക പീഡനം, പോക്സോ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. റെയിൽവേ ജീവനക്കാരിയായ മലയാളി വിജി ആൽബിൻ (53), സുഹൃത്ത് ശോഭന പുർബിയ (50) ശോഭനയുടെ കാമുകൻ പങ്കജ് ഗോഹിലിൻ എന്നിവർക്കെതിരെയാണ് കേസ്. മൂവരും മുംബൈ നിവാസികളാണ്.

ALSO READ: ഷബ്‌നയുടെ ആത്മഹത്യ: ഭര്‍ത്താവിന്റെ മാതാപിതാക്കളേയും സഹോദരിയേയും പ്രതിചേര്‍ത്തു

വീട് കിട്ടാതെ വന്നപ്പോഴാണ് സുഹൃത്തായ വിജി പെൺകുട്ടിക്കും അമ്മയ്ക്കുമൊപ്പം കുർളയിൽ താമസം തുടങ്ങിയത്. അമ്മ ജോലിക്കു പോയ സമയത്ത് ശീതളപാനീയത്തിൽ ലഹരി കലർത്തി ഈ സ്ത്രീയും അവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇവരിൽ ഒരാളുടെ പുരുഷസുഹൃത്തും വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചു. 4 തവണ പീഡിപ്പിച്ചെന്നാണ് റിപ്പോർട്ട്.

നഗ്ന ഫോട്ടോകളും വിഡിയോകളും പകർത്തിയ പ്രതികൾ ഇതേക്കുറിച്ച് പുറത്തു പറഞ്ഞാൽ അമ്മയെ കൊല്ലുമെന്നും ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവത്തിനു ശേഷം കുട്ടി കടുത്ത മാനസികസംഘർഷത്തിലായി. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ നവിമുംബൈയിലും കേരളത്തിലും കൗൺസലിങ്ങിനു കൊണ്ടുപോയി. സംഭവിച്ച കാര്യങ്ങൾ അപ്പോഴാണ് കുട്ടി തുറന്നു പറഞ്ഞതെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു. അച്ഛൻ മരിച്ചതിനെത്തുടർന്ന് 2018 മുതൽ പെൺകുട്ടിയും അമ്മയും മാത്രമായിരുന്നു ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ‌ആരോരുമില്ലാത്ത മലയാളി കുടുംബത്തിന്റെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്ത് പ്രതികൾ രക്ഷപ്പെടാനുള്ള പഴുതുകൾ അടക്കാൻ മുംബൈയിലെ മലയാളി സംഘടനകൾ ഇടപെടണമെന്ന ആവശ്യവും നഗരത്തിലെ മലയാളികൾക്കിടയിൽ ശക്തമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News