മുംബൈയില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; മലയാളി ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്

മുംബൈയില്‍ കുര്‍ളയില്‍ രണ്ട് വര്‍ഷം മുമ്പ് മലയാളിയായ കൗമാരക്കാരിയെ താമസസ്ഥലത്ത് വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലയാളിയടക്കം മൂന്ന് പ്രതികള്‍ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു

പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്ത് വിജി ആല്‍ബിനെതിരെ പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു. വിജിയുടെ സുഹൃത്ത് ശോഭന പുര്‍ബിയ, ശോഭനയുടെ കാമുകന്‍ പങ്കജ് ഗോഹില്‍ എന്നിവരാണ് സംഭവത്തിലെ മറ്റു പ്രതികള്‍. മലയാളിയായവിജി റെയില്‍വേ ജീവനക്കാരിയാണ്.

Also Read: പത്തൊമ്പതുകാരനാകാൻ വിജയ്; ആരാധകർക്ക് ആവേശമായി ദളപതിയുടെ പുത്തൻ ചിത്രം

ആശുപത്രിയിലെ നഴ്സായ അമ്മ ഡ്യൂട്ടിക്ക് പോയ സമയത്താണ് വിജിയുംസുഹൃത്തുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചത്. മുംബൈയിലെ കുര്‍ളയില്‍ താമസിക്കുന്ന മാവേലിക്കര സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മയാണ് പതിനേഴുകാരിയായ മകളെ പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കിയത്.

നീണ്ട കൗണ്‍സിലിംഗിന് ശേഷമാണ് രണ്ട് വര്‍ഷം മുമ്പ് നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് 17 വയസ്സുള്ള പെണ്‍കുട്ടി അമ്മയോട് തുറന്നുപറഞ്ഞത്. ഇതേത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

മുംബൈ പൊലീസ്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. ലൈംഗിക പീഡനം, പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. റെയില്‍വേ ജീവനക്കാരിയായ മലയാളി വിജി ആല്‍ബിന്‍ (53), സുഹൃത്ത് ശോഭന പുര്‍ബിയ (50) ശോഭനയുടെ കാമുകന്‍ പങ്കജ് ഗോഹിലിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മൂവരും മുംബൈ നിവാസികളാണ്

വീട് കിട്ടാതെ വന്നപ്പോഴാണ് സുഹൃത്തായ വിജി പെണ്‍കുട്ടിക്കും അമ്മയ്ക്കുമൊപ്പം കുര്‍ളയില്‍ താമസം തുടങ്ങിയത്. അമ്മ ജോലിക്കു പോയ സമയത്ത് ശീതളപാനീയത്തില്‍ ലഹരി കലര്‍ത്തി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇവരില്‍ ഒരാളുടെ പുരുഷസുഹൃത്തും വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചു. 4 തവണ പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

Also Read: ഗവര്‍ണറെ ഉപയോഗിച്ച് സര്‍വകലാശാലകള്‍ പിടിക്കാന്‍ ആര്‍എസ്എസ് ശ്രമം: എ.എ റഹീം എംപി

നഗ്‌ന ഫോട്ടോകളും വിഡിയോകളും പകര്‍ത്തിയ പ്രതികള്‍ ഇതേക്കുറിച്ച് പുറത്തു പറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്നും ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവത്തിനു ശേഷം കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായി. മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ നവിമുംബൈയിലും കേരളത്തിലും കൗണ്‍സലിങ്ങിനു കൊണ്ടുപോയി. സംഭവിച്ച കാര്യങ്ങള്‍ അപ്പോഴാണ് കുട്ടി തുറന്നു പറഞ്ഞതെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു. അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്ന് 2018 മുതല്‍ പെണ്‍കുട്ടിയും അമ്മയും മാത്രമായിരുന്നു ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്.

ആരോരുമില്ലാത്ത മലയാളി കുടുംബത്തിന്റെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്ത് പ്രതികള്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ അടക്കാന്‍ മുംബൈയിലെ മലയാളി സംഘടനകള്‍ ഇടപെടണമെന്ന ആവശ്യവും നഗരത്തിലെ മലയാളികള്‍ക്കിടയില്‍ ശക്തമായിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News