സ്‌കൈ ഡൈവിംഗിൽ മലയാളിക്ക് ലോക റെക്കോര്‍ഡ്; സാഹസികതയിലെ റെക്കോർഡുകൾ തിരുത്തിക്കുറിച്ച യുവാവ്

സ്‌കൈ ഡൈവിംഗിൽ ലോക റെക്കോര്‍ഡ്  സ്വന്തമാക്കി മലയാളി യുവാവ്.കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ യുവാവ് ജിതിന്‍ വിജയനാണ് സ്‌കൈ ഡൈവിംഗിലെ ഫ്രീ ഫാള്‍ ടൈമിലെ ലോക റെക്കോര്‍ഡും ഉയരത്തിന്റെ ഏഷ്യന്‍ റെക്കോര്‍ഡും സ്വന്തമാക്കിയത് . എറണാകുളത്ത് ഐ ടി കമ്പനിയുടെ ഡയറക്ടറാണ് ജിതിന്‍ വിജയൻ. 43,000 അടി ഉയരത്തില്‍ വിമാനത്തില്‍ നിന്ന് സ്‌കൈ ഡൈവിംഗ് നടത്തിയായിരുന്നു ജിതിന്‍റെ ലോക റെക്കോര്‍ഡ് നേട്ടം.

അമേരിക്കയിലെ ടെന്നസി സ്റ്റേറ്റില്‍വെച്ച് നടന്ന ഫ്‌ളാറ്റ് ഫ്‌ളയിംങ് വിഭാഗത്തിലെ ഫ്രീ ഫ്‌ളയിംങ് ടൈമിൽ ആണ് ജിതിന് ലോക റെക്കോര്‍ഡ് ലഭിച്ചത്. 2.47 മിനിറ്റ് സമയത്തിലാണ് ജിതിന്‍ ഫ്രീ ഫാള്‍ നടത്തിയത്. ചാടുന്ന വിമാനം മുതല്‍ പാരച്യൂട്ട് തുറക്കുന്നത് വരെയുള്ള സമയമാണ് ഫ്രീ ഫ്‌ളയിംങ് ടൈം.

ALSO READ: ജെഡിഎസ് എൻഡിഎക്കൊപ്പം നിൽക്കില്ല, കേരളത്തിൽ ഇടത് മുന്നണിക്കൊപ്പം: മന്ത്രി കെ കൃഷ്ണൻകുട്ടി 

ഫ്‌ളാറ്റ് ഫ്‌ളയിംങ് വിഭാഗത്തിലെ 2.30 മിനിറ്റിന്‍റെ ലോക റെക്കോര്‍ഡാണ് ജിതിനിലൂടെ തിരുത്തിയത്. 43,000 അടി ഉയരത്തില്‍ നിന്നുള്ള ചാട്ടത്തിലൂടെ ഉയരത്തിലെ ഇതുവരെയുള്ള 30,000 അടിയുടെ ഏഷ്യന്‍ റെക്കോര്‍ഡ് എന്ന നേട്ടവും ജിതിന്‍റെ പേരിലാണ്. 43,000 അടി ഉയരത്തില്‍ നിന്ന് ഏഴ് മിനുട്ടെടുത്താണ് ജിതിന്‍ ഇത് പൂര്‍ത്തിയാക്കിയത്.

എറണാകുളത്ത് എന്‍ ഡൈമെന്‍ഷന്‍സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി കമ്പനിയുടെ ഡയറക്ടറാണ് ജിതിൻ. 2017 മുതലാണ് തന്റെ ഇഷ്ട സാഹസിക വിനോദമായ പാരാഗ്ലൈഡിംഗ് ജിതിൻ തുടങ്ങിയത് . കഴിഞ്ഞ വർഷം സ്‌കൈ ഡൈവിംഗിലേയ്ക്ക് മാറുകയായിരുന്നു.

ALSO READ: മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി

ദുബായ്, അബുദാബി, യുകെ എന്നിവിടങ്ങളിലെ സ്‌കൈ ഡൈവിംഗ് സെന്ററുകളില്‍ പരിശീലനം നടത്തിയ ജിതിൻ സ്പെയിനില്‍ നിന്നാണ് എ ഗ്രേഡ് ലൈസന്‍സ് കരസ്ഥമാക്കിയത്. ഭാര്യ ദിവ്യയ്ക്കും മകന്‍ സൗരവിനുമൊപ്പം എറണാകുളത്താണ് ജിതിൻ താമസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News